'ഓടിക്കോ, പലിശ കൂടി'; നിക്ഷേപങ്ങൾക്ക് പലിശ കൂട്ടി കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും

Published : Oct 14, 2022, 06:46 PM ISTUpdated : Oct 14, 2022, 06:53 PM IST
'ഓടിക്കോ, പലിശ കൂടി'; നിക്ഷേപങ്ങൾക്ക് പലിശ കൂട്ടി കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും

Synopsis

പ്രാഥമിക സഹകരണ സംഘങ്ങളിൽ 15 ദിവസം മുതൽ 45 ദിവസം വരെയുള്ള പലിശയ്ക്ക് 5.5 ശതമാനമാണ് പുതിയ പലിശ; രണ്ടു വർഷത്തിലേറെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനം പലിശ

തിരുവനന്തപുരം: പലിശ നിരക്ക് ഉയർത്തി സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ. പ്രാഥമിക സഹകരണ സംഘങ്ങളുടെയും കേരള ബാങ്കിലെയും നിക്ഷേപങ്ങള്‍ക്കാണ് പലിശ ഉയർത്തിയത്. ഇതോടെ 15 ദിവസം മുതൽ 45 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ മുതൽ രണ്ടു വർഷത്തിലധികം സമയത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വരെ ഉയർന്ന പലിശ ലഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളിൽ 15 ദിവസം മുതൽ 45 ദിവസം വരെയുള്ള പലിശയ്ക്ക് 5.5 ശതമാനമാണ് പുതിയ പലിശ. ആനുപാതികമായി മറ്റ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷത്തിലേറെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനമാണ് പലിശ. കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങള്‍ക്കും പലിശ ഉയർത്തിയിട്ടുണ്ട്.  5 ശതമാനം മുതൽ 6.75 ശതമാനം വരെയാണ് പുതിയ പലിശ. സഹകരണ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പലിശ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. 

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം