
പ്രമുഖ സ്‌പോർട്‌സ് ഉപകരണ വില്പനക്കാരായ ഡെക്കാത്‌ലോൺ കമ്പനിയുടെ പേര് മാറ്റി. ബെൽജിയത്തിലെ മൂന്ന് നഗരങ്ങളിൽ ഒരു മാസത്തേക്കാണ് ഡെക്കാത്‌ലോൺ തങ്ങളുടെ പേര് മാറ്റിയത്. ഒരു മാസത്തേക്ക് കമ്പനിയുടെ പേര് "നോൾട്ടാസെഡ്" എന്നായിരിക്കും. ഉപഭോക്താക്കൾ പുതിയ പേര് കേട്ട് അതിന്റെ അർഥം തിരഞ്ഞ് പോകേണ്ട. കാരണം അങ്ങനെ ഒരു വാക്കില്ല ഡെക്കാത്‌ലോൺ എന്ന പേര് ഇംഗ്ലീഷിൽ തിരിച്ച് എഴുതിയത് മാത്രമാണ് ഇത്. വെബ്‌സൈറ്റിന്റെ ലോഗോയിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പുതിയ പേരാണ് ഡെക്കാത്‌ലോൺ നൽകിയിരിക്കുന്നത്.
Read Also: 5ജിക്ക് മുൻപ് 5 കോടി സംഭാവന ചെയ്ത് മുകേഷ് അംബാനി; അനുഗ്രഹത്തിനായി ബദ്രി-കേദാർ സന്ദർശനം
ഡെക്കാത്‌ലോണിന്റെ ബെൽജിയൻ ലൊക്കേഷനുകളായ നമൂർ, ഗെന്റ്, എവറെ എന്നിവിടങ്ങളിൽ ഇപ്പോൾ പുതിയ പേരാണ് ഉള്ളത്. പെരുമാറ്റത്തിന്റെ കാരണവും പുതിയ പേരും കമ്പനി തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
പരിസ്ഥിതി അവബോധത്തോടൊപ്പം മലിനീകരണത്തെയും പാഴാക്കലുകളെയും സൂചിപ്പിക്കുന്നതാണ് പുതിയ പേര്. കമ്പനിയുടെ പേര് തിരിച്ച് എഴുതിയതിലൂടെ 'റിവേഴ്സ് ഷോപ്പിംഗിൽ' ഏർപ്പെദുഃഖ എന്ന ആശയം കമ്പനി മുന്നോട്ടിവെയ്ക്കുന്നു. അതായത് പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും കഴിയുന്നത്ര ഉപകരണങ്ങൾ പുനരുപയോഗിക്കുക എന്നതാണ് ഡെക്കാത്‌ലോണിന്റെ ലക്ഷ്യം. സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങളെ കമ്പനി ഇതിലൂടെ പ്രോത്സാഹിപ്പിക്കുന്നു.
Read Also : നിക്ഷേപകർക്ക് കോളടിച്ചു; പലിശ കുത്തനെ കൂട്ടി ഈ ബാങ്ക്
പഴയതോ ഉപയോഗിക്കാത്തതോ ആയ സ്‌പോർട്‌സ് ഉപകരണങ്ങൾ തിരികെ വാങ്ങാൻ കമ്പനി തയ്യാറാകുന്നു. ഡെക്കാത്‌ലോണിൽ നിന്നും വാങ്ങിയ ഉത്പന്നങ്ങൾ തന്നെ ആവണമെന്നില്ല. എല്ലാത്തരം കമ്പനികളുടെയും ഉത്പന്നങ്ങൾ ഡെക്കാത്‌ലോൺ സ്വീകരിക്കും. തുടർന്ന് കമ്പനി ഇവ നന്നാക്കുകയും വീണ്ടും വിൽക്കുകയും ചെയ്യും. .വിൽക്കുന്നവർക്ക് ഡെക്കാത്‌ലോൺ സാധനങ്ങൾക്ക് പകരമായി ഷോപ്പിംഗ് കൂപ്പണുകൾ നൽകും. അതിലൂടെ വീണ്ടും സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഇങ്ങനെ പുനരുപയോഗ സാധ്യത വർദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.