
ദുബായ്: ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ ദുബായ് ദൈറ ശാഖയ്ക്ക് ദുബായ് സര്‍വീസ് എക്സലന്‍സ് സ്കീം (ഡിഎസ്ഇഎസ്) അവാര്‍ഡ്. ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തിയുളള ബെസ്റ്റ് സര്‍വീസ് പെര്‍ഫോമന്‍സ് ഔട്ട്ലെറ്റ് അവാര്‍ഡാണ് ജോയ് ആലുക്കാസിന്‍റെ ദൈറ 2 ശാഖയ്ക്ക് ലഭിച്ചത്.
മെയ് ഒന്നിന് ദൈറ ശാഖയില്‍ വച്ച് നടന്ന ചടങ്ങില്‍ ഡിഎസ്ഇഎസ് പോളിസി ആന്‍ഡ് ഇക്കണോമിക് സ്റ്റഡീസ് സെക്ടര്‍ ഡയറക്ടര്‍ ശൈഖ അല്‍ബിഷ്‍രി ജോയ് ആലുക്കാസിന് പുരസ്കാരം സമ്മാനിച്ചു. 2002 ലാണ് സാമ്പത്തിക വികസന വകുപ്പിന്‍റെ ദുബായ് സര്‍വീസ് എക്സലന്‍സ് സ്കീം ഉപഭോക്തക്കള്‍ക്ക് മികച്ച സേവനം നല്‍കുന്ന ബിസിനസ് സംരംഭങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങിയത്. 2016 ല്‍ ഇതേ അതോറിറ്റിയുടെ ഔട്ട്സ്റ്റാന്‍ഡിംഗ് കസ്റ്റമര്‍ സര്‍വീസ് അവാര്‍ഡിന് ജോയ് ആലുക്കാസ് അര്‍ഹരായിരുന്നു.
ജോയ് ആലുക്കാസിനെ അവാര്‍ഡിന് പരിഗണിച്ച ഡിഎസ്ഇഎസിന്, കമ്പനിയുടെ എംഡിയും ചെയര്‍മാനുമായ ജോയ് ആലുക്കാസ് നന്ദി അറിയിച്ചു. ഉപഭോക്താക്കള്‍ ജോയ് ആലുക്കാസില്‍ അര്‍പ്പിച്ച വിശ്വാസവും സ്നേഹവുമാണ് കമ്പനിയെ അവാര്‍ഡിന് അര്‍ഹരാക്കിയതെന്നും അദ്ദേഹം പറഞ്ഞു.