കല്യാൺ സിൽക്സിന്റെ നവീകരിച്ച കൽപ്പറ്റ ഷോറൂം തുറന്നു

Published : Mar 10, 2025, 10:19 AM IST
കല്യാൺ സിൽക്സിന്റെ നവീകരിച്ച കൽപ്പറ്റ ഷോറൂം തുറന്നു

Synopsis

മെഗാ റീ ഓപ്പണിംഗ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

കാലത്തിനൊത്ത ട്രെൻഡുകളും വിപുലമായ കളക്ഷനുകളും വയനാട്ടിൽ മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവുകളുമായി കല്യാൺ സിൽക്സിന്റെ നവീകരിച്ച കൽപ്പറ്റ ഷോറൂം പ്രവർത്തനമാരംഭിച്ചു. ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായ  ചടങ്ങിൽ വച്ച് മെഗാ റീ ഓപ്പണിംഗിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. നവീകരിച്ച ഷോറൂമിൽ പ്രവർത്തിക്കുന്ന കല്യാണിന്റെ യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസിയോയുടെ ഉദ്ഘാടനം കൽപ്പറ്റ എം.എൽ.എ. ടി. സിദ്ദിഖ് നിർവ്വഹിച്ചു. കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ അഡ്വ. ഐസക്ക് ടി.ജെ., കൽപ്പറ്റ മുനിസിപ്പാലിറ്റി കൗൺസിലർ ഹംസ ചക്കുങ്ങൽ, ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരുകോടി മാംഗല്യങ്ങൾക്ക് ചാരുതയേകിയ കല്യാൺ സിൽക്സിനൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നായി വയനാട് മാറിക്കഴിഞ്ഞു. മനസ്സിനിണങ്ങിയ സാരികൾ, ലേഡീസ് എത്നിക് & വെസ്റ്റേൺ വെയറുകൾ, മെൻസ് വെയറുകൾ, കിഡ്സ് വെയറുകൾ മുതലായവയുടെ വിപുലമായ ശ്രേണി നവീകരിച്ച ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ പതിനായിരം ചതുരശ്ര അടിയിൽ ലേറ്റസ്റ്റ് ട്രെന്റുകൾ ഒരുക്കി കല്യാണിന്റെ യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡ് ആയ ഫാസിയോയുടെ ഒരു ഫ്ളോറും പ്രവർത്തനം ആരംഭിച്ചു. 49 രൂപ മുതൽ 999 രൂപ വരെ മാത്രം വിലവരുന്ന ട്രെൻഡി വസ്ത്രങ്ങൾ ഇവിടെ നിന്നും സ്വന്തമാക്കാം. 

'വസ്ത്രവ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുള്ള കല്യാൺ സിൽക്‌സ് പിന്നിടുന്ന പുതിയൊരു നാഴികക്കല്ലാണ് ഈ മെഗാ റീ ഓപ്പണിങ്. അത് വൻ വിജയമാക്കിമാറ്റിയ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി. സ്വന്തം തറികളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും നിർമ്മിച്ച, എല്ലാ പ്രായക്കാരുടെയും അഭിരുചിക്കൊത്തുള്ള വസ്ത്രങ്ങൾക്ക് മറ്റെങ്ങുമില്ലാത്ത വിലക്കുറവ് ഞങ്ങൾ വയനാടിന് ഉറപ്പുനൽകുന്നു. റംസാൻ-വിഷു-ഈസ്റ്റർ കളക്ഷൻസ് ഏറ്റവും ഗുണമേന്മയിൽ ഏറ്റവും വിലകുറച്ചു നൽകിക്കൊണ്ടാണ് നവീകരിച്ച കൽപ്പറ്റ ഷോറൂം റീ ഓപ്പൺ ചെയ്തിരിക്കുന്നത്. ' - കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം