സംസ്ഥാന ബജറ്റ്: ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടി; വില അനുസരിച്ച് മാറ്റം

Published : Feb 07, 2025, 12:04 PM ISTUpdated : Feb 07, 2025, 12:15 PM IST
സംസ്ഥാന ബജറ്റ്: ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടി; വില അനുസരിച്ച് മാറ്റം

Synopsis

15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10% നികുതിയും ഈടാക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുന ക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചത്. വില അനുസരിച്ചായിരിക്കും നികുതിയിൽ മാറ്റം വരുക.

ഒറ്റത്തവണ നികുതി അടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ 15 വര്‍ഷത്തെ നികുതിയായി നിലവില്‍ ഈടാക്കുന്നത് 5 ശതമാനം നികുതിയാണ്. വിലയുടെ അടിസ്ഥാനത്തില്‍ നികുതി പുനക്രമീകരിക്കും. നാല് ചക്രങ്ങളുള്ള  സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അവയുടെ വില അനുസരിച്ച് പുനക്രമീകരിക്കും. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10% നികുതിയും ഈടാക്കും. ഈ നികുതി വര്‍ധനവിലൂടെ 30 കോടി രൂപ അധിക വരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Also Read: Kerala Budget Live: നികുതി കൂട്ടി, പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ല; വികസനത്തിൽ ഊന്നി ബജറ്റ്

PREV
Read more Articles on
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?