Gold rate today : മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് ഒറ്റ ദിവസം കൊണ്ട് കൂടി, സ്വർണ വിലയിൽ വൻ കുതിപ്പ്

Published : Apr 01, 2022, 10:19 AM IST
Gold rate today :  മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് ഒറ്റ ദിവസം കൊണ്ട് കൂടി, സ്വർണ വിലയിൽ വൻ കുതിപ്പ്

Synopsis

കഴിഞ്ഞ നാല് ദിവസത്തിനിടെ ഘട്ടം ഘട്ടമായി സ്വര്‍ണവില ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു. ഇന്ന് ഗ്രാമിന് 45 രൂപ കൂടിയതോടെ ഒരർത്ഥത്തിൽ നേരത്തെ ലഭ്യമായ വിലക്കുറവ് ഉപഭോക്താക്കൾക്ക് നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് ദിവസവും സ്വർണവില (Kerala Gold Rate) കുറഞ്ഞു. എന്നാൽ ഈ കുറഞ്ഞ വിലയുടെ 81 ശതമാനം  ഒറ്റ ദിവസം കൊണ്ട് വർധിച്ചതാണ് ഇന്ന് കണ്ടത്. സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വിലയിൽ ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഘട്ടം ഘട്ടമായി സ്വര്‍ണവില ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു. ഇന്ന് ഗ്രാമിന് 45 രൂപ കൂടിയതോടെ ഒരർത്ഥത്തിൽ നേരത്തെ ലഭ്യമായ വിലക്കുറവ് ഉപഭോക്താക്കൾക്ക് നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

 ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4810 രൂപയാണ്. ഒരു പവൻ സ്വർണ വിലയിൽ 360 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇതോടെ സ്വർണവില പവന് 38480 രൂപയായി ഉയർന്നു. 18 ക്യാരറ്റ് സ്വർണ്ണവിലയിൽ ഗ്രാമിന് 35 രൂപയുടെ വർധനവുണ്ടായി.

 ഹോൾമാർക്ക് വെള്ളിക്ക് ഇന്നത്തെ വില ഗ്രാമിന് 100 രൂപയാണ്. വെള്ളിക്ക് വില 72 രൂപയാണ്. ഈ വിലകളിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

 കേരളത്തിൽ ബോർഡ് റേറ്റ് റെക്കോർഡ് 5250 രൂപയാണ്. ഒരുപവൻറെ റെക്കോർഡ് വില 42000 രൂപയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് വില ഇത്രയും ഉയർന്നത്.
 
PREV
Read more Articles on
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?