ഖാദി ഇന്ത്യ ഓണം ഓഫര്‍, നിരവധി സമ്മാനങ്ങളും സ്പെഷ്യല്‍ റിബേറ്റും പ്രഖ്യാപിച്ചു

Published : Aug 20, 2019, 04:50 PM IST
ഖാദി ഇന്ത്യ ഓണം ഓഫര്‍, നിരവധി സമ്മാനങ്ങളും സ്പെഷ്യല്‍ റിബേറ്റും പ്രഖ്യാപിച്ചു

Synopsis

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി ഉൽപ്പന്നങ്ങളുടെ ശേഖരമാണ് ഗ്രാമോദ്യോഗ് ഭവനിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കൊച്ചി: ഓണം മേളയുമായി ഖാദി ഇന്ത്യ. കോട്ടൺ ഖാദിക്ക് 30 ശതമാനമാണ് ഓണം പ്രമാണിച്ച് സ്പെഷ്യൽ റിബേറ്റ്. കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ലഭിക്കും. എറണാകുളം പള്ളിമുക്ക് ഖാദി ഗ്രാമോദ്യോഗ് ഭവനിൽ വിൽപനയുടെ ഉദ്ഘാടനം കൊച്ചി മേയർ സൗമിനി ജെയിൻ നിർവഹിച്ചു. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി ഉൽപ്പന്നങ്ങളുടെ ശേഖരമാണ് ഗ്രാമോദ്യോഗ് ഭവനിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങൾക്ക് പുറമേ കരകൗശല വസ്തുക്കളും ലഭ്യമാകും. സെപ്റ്റംബർ 10 വരെയാണ് ഓഫർ കാലയളവ്.
 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്