കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നം പൂർത്തീകരിക്കാൻ ഇൻഷുറൻസ്; ഓർമ്മിക്കേണ്ട 3 കാര്യങ്ങൾ

By Web TeamFirst Published Nov 14, 2022, 2:51 PM IST
Highlights

വിദ്യാഭ്യാസ ഇൻഷുറൻസ് എടുക്കുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്. ഫീസ് അടയ്‌ക്കേണ്ട തീയതികളിൽ ടെൻഷൻ അടിക്കേണ്ട.  അപ്രതീക്ഷിതമായി വരുന്ന ചെലവുകൾ കൈകാര്യം ചെയ്യാം

ല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നല്കാൻ ആഗ്രഹിക്കുകയുംഅതിനായി ശ്രമിക്കുകയും ചെയ്യും. 2021 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ കണക്കുകൾ പ്രകാരം വിദ്യാഭ്യാസ ചെലവുകൾ 10 ശതമാനം വര്ധിച്ചിട്ടുണ്ട്. ദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് വിദ്യാഭ്യാസം ചെലവേറിയതായി മാറുകയാണ്. അതിനാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണ്. ഇന്ന് നിലവിൽ ധാരാളം  വിദ്യാഭ്യാസ ഇൻഷുറൻസ് പ്ലാനുകൾ ലഭ്യമാണ്. അതിൽ നിന്നും മികച്ചത് തെരഞ്ഞെടുക്കേണ്ടത് മാതാപിതാക്കളെ സംബന്ധിച്ച് വെല്ലുവിളിയാണ്. ഒരു വിദ്യാഭ്യാസ ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങൾ അറിയാം. 

പിൻവലിക്കൽ എങ്ങനെ? 

വിദ്യാഭ്യാസ ഇൻഷുറൻസ് പദ്ധതിയുടെ പിൻവലിക്കൽ മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം കലഹരണ തീയതിയ്ക്ക് മുൻപ് നിങ്ങൾക്ക് ഫണ്ട് ആവശ്യമായി വന്നേക്കാവുന്ന സാഹചര്യം ഉണ്ടായെന്നു വെക്കുക. അത്തരം സാഹചര്യങ്ങളിൽ പണം ഭാഗികമായി പിൻവലിക്കാനുള്ള ഓപ്‌ഷൻ ഉണ്ടെങ്കിൽ അത് സഹായകമാകും. ഇടവേളകളിൽ . പണം പിൻവലിക്കൽ സൗകര്യം നൽകുമ്പോൾ വിദ്യാഭ്യാസ ചെലവ് നിയന്ത്രിക്കുന്നത് എളുപ്പമാണ്.

ചെലവുകളെ കണക്കാക്കാം

കുട്ടിയുടെ വിദ്യാഭ്യാസത്തിനായി എത്ര രൂപ ചെലവ് വരുമെന്നും അത് ഏതൊക്കെ അവസരങ്ങളിൽ ആയിരിക്കുമെന്നും നേരത്തെ മനസിലാക്കി വെക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കുട്ടി പഠിക്കാൻ ആഗ്രഹിക്കുന്ന മേഖല, അവർ ഇഷ്ടപ്പെടുന്ന കോളേജ്, അതിന് വേണ്ടി വരുന്ന ചെലവ്  എന്നിവയെക്കുറിച്ച് കുട്ടികളുമായി ചർച്ച ചെയ്യുക. പഠനത്തിന്റെ ചെലവിനോടൊപ്പം ജീവിത ചെലവും പരിഗണിക്കുക. 

കാലാവധി

ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് മുൻപ് അതിന്റെ കാലാവധി നിശ്ചയിക്കുന്നത് നിർണായകമാണ്,  നിങ്ങളുടെ പ്ലാനിന്റെ കാലാവധി നിങ്ങളുടെ കുട്ടികളുടെ പ്രായത്തിനനുസരിച്ച് കണക്കാക്കിയിരിക്കണം. കുറഞ്ഞത് 10 വർഷമെങ്കിലും കാലാവധി  ഉണ്ടാകാൻ ശ്രദ്ധിക്കുക. കാരണം, ഹ്രസ്വകാല വിദ്യാഭ്യാസ പദ്ധതികൾക്ക് ഉയർന്ന പ്രീമിയം ആവശ്യമാണ്, അത്തരം സന്ദർഭങ്ങളിൽ മെച്യൂരിറ്റി തീയതിക്ക് മുമ്പ് നിങ്ങൾക്ക് പണക്ഷാമം നേരിടേണ്ടി വന്നേക്കാം.
 

click me!