KSFE ഹാർമണി ചിട്ടികളുടെ ശാഖ തല സമ്മാനമായ ഫ്യൂവൽ കാർഡിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നടന്നു

Published : Jun 25, 2025, 02:01 PM ISTUpdated : Jun 25, 2025, 02:14 PM IST
ksfe

Synopsis

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സംസ്ഥാനത്തെ ഏത് ഔട്ട് ലെറ്റുകളിൽ നിന്നും 1500/- രൂപയുടെ പെട്രോൾ /ഡീസൽ / മറ്റ് ഉല്പന്നങ്ങൾ എന്നിവ ഇത് ഉപയോഗിച്ച് സൗജന്യമായി വാങ്ങാം

KSFE ഹാർമണി ചിട്ടികളുടെ ശാഖ തല സമ്മാനമായ ഫ്യൂവൽ കാർഡിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം എറണാകുളം ഇടപ്പള്ളി ശാഖയിൽ നിർവഹിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സതീഷ് കുറുപ്പത്തിൽ നിന്നും സമ്മാനാർഹയായ പ്രിയ വി.പി ഫ്യുവൽ കാർഡ് ഏറ്റുവാങ്ങി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജനറൽ മാനേജർ ഗൗരവകുന്ദ്ര, ഡെപ്യൂട്ടി ജനറൽ മാനേജർ അനിൽ വാസു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ വരദരാജൻ, മാനേജിങ്ങ് ഡയറക്ടർ ഡോ. എസ് കെ സനിൽ, എറണാകുളം അർബൻ അസിസ്റ്റന്റ് ജനറൽ മാനേജർ റീന ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടികളുടെ ആദ്യഘട്ടം 2025 ജൂൺ 30 ന് സമാപിക്കുകയാണ്. ഇപ്പോൾ ചിട്ടിയിൽ ചേരുന്ന ഓരോ അഞ്ചു പേരിൽ ഒരാൾക്ക് നറുക്കെടുപ്പുവഴി ഫ്യുവൽകാർഡുകൾ ലഭിക്കുന്നതാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സംസ്ഥാനത്തെ ഏത് ഔട്ട് ലെറ്റുകളിൽ നിന്നും 1500/- രൂപയുടെ പെട്രോൾ /ഡീസൽ / മറ്റ് ഉല്പന്നങ്ങൾ എന്നിവ ഇത് ഉപയോഗിച്ച് സൗജന്യമായി വാങ്ങാവുന്നതാണ് എന്ന് കെ.എസ്.എഫ്.ഇ. ചെയർമാനും മാനേജിങ്ങ് ഡയറക്ടറും അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽ
ബാങ്കുകളിലെ കിട്ടാക്കടം കുറഞ്ഞു, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് പങ്കജ് ചൗധരി