ബജറ്റ് ടൂറിസം: വനിതാ ദിന ടൂർ പാക്കേജുമായി കെഎസ്ആർടിസി, സ്ഥലങ്ങൾ ഇവയാണ്

Published : Feb 04, 2023, 06:35 PM IST
ബജറ്റ് ടൂറിസം: വനിതാ ദിന ടൂർ പാക്കേജുമായി കെഎസ്ആർടിസി, സ്ഥലങ്ങൾ ഇവയാണ്

Synopsis

വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺ കുട്ടികൾക്കും മാത്രമായി നൽകുന്ന പാക്കേജ് ഒറ്റയ്ക്കോ ഗ്രൂപ്പായോ യാത്ര തെരഞ്ഞെടുക്കാം.   

യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം.വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്.  ബജറ്റ് ടൂറിസം വഴി അവതരിപ്പിക്കുന്ന കെ എസ് ആർ ടി സിയുടെ ടൂർ പാക്കേജുകളെല്ലാം ഹിറ്റാകാറുമുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺ കുട്ടികൾക്കും മാത്രമായി നൽകുന്ന പാക്കേജ് ആണിത്. അൻപതോളം സ്ഥലങ്ങളിലേക്ക് കെ എസ് ആർ ടി സി യുടെ  വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജ് ഒരുക്കും. 

മാർച്ച് 8 ന് ആണ് ലോക വനിതാദിനം, മാർച്ച് 6 മുതൽ മാർച്ച് 22 വരെയാണ് കെ എസ് ആർ ടി സി ടൂർ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ജാനകിക്കാട്, മാമലകണ്ടം, പറശ്ശിനിക്കടവ്, മൂന്നാര്‍, കരിയാത്തന്‍പാറ, വാഗമണ്‍, വയനാട് ജംഗിള്‍ സഫാരി, കുമരകം,  പെരുവണ്ണാമൂഴി, ഗവി, പരുന്തുംപാറ, നെല്ലിയാമ്പതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, മലമ്പുഴ, തൃശ്ശൂര്‍ മ്യൂസിയം, കൊച്ചിയില്‍ ആഡംബരക്കപ്പലായ ‘നെഫ്രിറ്റി’യില്‍ യാത്ര എന്നിവിടങ്ങളിലേക്ക് കെ എസ് ആർ ടി സി യാത്ര ഒരുക്കുന്നു. 

കോഴിക്കോട് നിന്നും വയനാട് നിന്നും തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നുമെല്ലാം യാത്ര ആരംഭിക്കുന്നുണ്ട്. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കെ എസ് ആർ ടി സി യാത്ര ഒരുക്കുന്നത്. സ്ത്രീകൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ യാത്ര തെരഞ്ഞെടുക്കാം. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ