ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസാന അവസരം; കേന്ദ്ര സർക്കാർ ജീവനക്കാർ ജാ​ഗ്രതൈ

Published : Sep 30, 2025, 04:21 PM IST
ups

Synopsis

എൻ‌പി‌എസിൽ നിന്ന് യു‌പി‌എസിലേക്ക് മാറാൻ ആഗ്രഹിക്കുന്ന നിലവിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർ സെപ്റ്റംബർ 30 നകം അത് ചെയ്യണമെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) അല്ലെങ്കിൽ ദേശീയ പെൻഷൻ സിസ്റ്റം (എൻപിഎസ്) ഇവയിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. എൻ‌പി‌എസിൽ നിന്ന് യു‌പി‌എസിലേക്ക് മാറാൻ ആഗ്രഹിക്കുന്ന നിലവിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർ സെപ്റ്റംബർ 30 നകം അത് ചെയ്യണമെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

സമയപരിധിക്കുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ യുപിഎസ് തിരഞ്ഞെടുക്കാത്ത ജീവനക്കാർ ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിൽ തുടരും. അവർ എൻപിഎസിൽ തുടരാൻ തീരുമാനിച്ചതായി കണക്കാക്കുമെന്നും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയ്ച്ചിട്ടുണ്ട്.

2025 ഏപ്രിൽ 1 ന് മുമ്പ് എൻ‌പി‌എസിൽ ചേർന്നിട്ടുള്ള എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും അവസാന തീയതിക്കുള്ളിൽ യു‌പി‌എസിലേക്ക് മാറാം. ഏപ്രിൽ 1-ന് ശേഷം പുതുതായി ചേരുന്നവർ, ചേർന്നതിന് ശേഷം 30 ദിവസത്തിനുള്ളിൽ യുപിഎസ്, എൻപിഎസ് എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കണം. കുറഞ്ഞത് 10 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചവർക്കും, മരിച്ച ജീവനക്കാരുടെ നിയമപരമായി വിവാഹിതരായ പങ്കാഴികൾക്കും പെൻഷന് അർഹതയുണ്ട്.

യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?

ഓണ സമ്മാനമായി 2 മാസത്തെ ക്ഷേമ പെൻഷൻ, നാളെ മുതൽ അക്കൗണ്ടിലെത്തും; 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി

ഒറ്റത്തവണയായി ലംപ്സം പേയ്മെന്റ്: ഓരോ ആറ് മാസത്തെയും യോഗ്യതാ സേവനത്തിന്, അവസാനമായി കൈപ്പറ്റിയ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തിലൊന്ന് തുക.

പ്രതിമാസ ടോപ്പ്-അപ്പ് തുക: അനുവദനീയമായ യുപിഎസ് പേഔട്ടും ക്ഷാമബത്തയും അടിസ്ഥാനമാക്കി കണക്കാക്കുന്ന തുകയില്‍ നിന്ന് എന്‍പിഎസിന് കീഴിലുള്ള ആന്വിറ്റി തുക കുറച്ചുള്ള തുക.

കുടിശ്ശികയ്ക്ക് പലിശ: മുകളില്‍ പറഞ്ഞ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളിലെ കുടിശ്ശികയ്ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിരക്കുകള്‍ പ്രകാരമുള്ള സാധാരണ പലിശ.

 

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു