ദി ന്യൂക്ലിയസ് വില്ലിംഗ്ടണ്‍ ഐലന്റിന്റെ ശിലാസ്ഥാപനം നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു

Published : Apr 08, 2019, 03:04 PM ISTUpdated : Apr 08, 2019, 03:10 PM IST
ദി ന്യൂക്ലിയസ് വില്ലിംഗ്ടണ്‍ ഐലന്റിന്റെ ശിലാസ്ഥാപനം നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു

Synopsis

120 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ഈ ഹോട്ടല്‍ നിര്‍മ്മാണത്തിന്റെ 25 ശതമാനം ദി ന്യൂക്ലിയസ് ഗ്രൂപ്പ് തന്നെ നിര്‍വഹിക്കും. ബാക്കിയുള്ള 75 ശതമാനത്തിനായി അവര്‍ പങ്കാളികളെ ക്ഷണിച്ചിട്ടുണ്ട്.

കൊച്ചി: കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കൊച്ചി വില്ലിംഗ്ടണ്‍ ഐലന്റില്‍ ദി ന്യൂക്ലിയസ് ഗ്രൂപ്പ് പണിതുയര്‍ത്തുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. എല്ലാ സൗകര്യങ്ങളും ആധുനിക സജ്ജീകരങ്ങളും ഉള്‍പ്പെടുത്തി ഹോട്ടല്‍ നിര്‍മ്മിക്കുക എന്നതാണ് ദി ന്യൂക്ലിയസ് ഗ്രൂപ്പിന്റെ ലക്ഷ്യം. 

120 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ഈ ഹോട്ടല്‍ നിര്‍മ്മാണത്തിന്റെ 25 ശതമാനം ദി ന്യൂക്ലിയസ് ഗ്രൂപ്പ് തന്നെ നിര്‍വഹിക്കും. ബാക്കിയുള്ള 75 ശതമാനത്തിനായി അവര്‍ പങ്കാളികളെ ക്ഷണിച്ചിട്ടുണ്ട്. 2025 -ഓടെ 'ദി ന്യൂക്ലിയസ്' ബ്രാന്‍ഡിന്റെ കീഴില്‍ ന്യൂക്ലിയസ് ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന 25 ഫോര്‍ സ്റ്റാര്‍/ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നാണ് ഇത്.

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി