LIC IPO : എൽഐസി ഐപിഒ: 22.13 കോടി ഓഹരികൾ, ഒന്നിന് വില 949 രൂപ വരെ; അറിയേണ്ടതെല്ലാം

By Web TeamFirst Published Apr 29, 2022, 6:51 PM IST
Highlights

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ തന്നെ പുതിയ അധ്യായം കുറിക്കുന്നതാവും എൽഐസി ഐപിഒ എന്നാണ് കരുതപ്പെടുന്നത്

ദില്ലി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നിരയിൽ അഭിമാന സ്തംഭമായി നിലകൊള്ളുന്ന സ്ഥാപനമാണ് എൽഐസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇൻഷുറൻസ് സെക്ടറിൽ 60 ശതമാനത്തിലേറെ വിപണിയും കൈയ്യാളുന്ന പൊതുമേഖലാ സ്ഥാപനം. ഈ കമ്പനിയാണ് പ്രാഥമിക ഓഹരി വിൽപന അഥവാ ഐപിഒയിലേക്ക് കടക്കുന്നത്. ബിസിനസ് ലോകം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഈ ഐപിഒയ്ക്ക്. ഇതുവരെ ഓഹരി വിപണിയിൽ നിന്ന് അകന്ന് നിന്ന പലരും ഈ ഐപിഒ കഴിയുമ്പോൾ ഓഹരി ഉടമകളാകുമെന്ന് കൂടി പ്രതീക്ഷപ്പെടുന്നുണ്ട്. ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ തന്നെ പുതിയ അധ്യായം കുറിക്കുന്നതാവും എൽഐസി ഐപിഒ എന്നാണ് കരുതപ്പെടുന്നത്. ആ കണക്കുകളിലേക്ക് വിശദമായി ഒന്ന് നോക്കാം.

എൽഐസി ഐപിഒ ഒറ്റനോട്ടത്തിൽ

കേന്ദ്രം വിൽക്കുന്നത് എൽഐസിയുടെ 3.5% ഓഹരി
കേന്ദ്രം ലക്ഷ്യമിടുന്നത് 21000 കോടി രൂപ സമാഹരിക്കാൻ
ആകെ വിൽക്കുന്നത് 22.13 കോടി ഓഹരികൾ
ഒരു ഓഹരിയുടെ വില 902 രൂപ മുതൽ 949 വരെ
പോളിസി ഉടമകൾക്ക് നീക്കിവെച്ചത് 2.21 കോടി ഓഹരി
എൽഐസി ജീവനക്കാർക്കായി മാറ്റിവെച്ചത് 15.81 ലക്ഷം ഓഹരി
ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിന് 9.8 കോടി ഓഹരി
ഐപിഒ തുടങ്ങുന്നത് 2022 മെയ് നാലിന്
ഓഹരി വാങ്ങാൻ 2022 മെയ് ഒൻപത് വരെ സമയം
ആങ്കർ ഇൻവെസ്റ്റർമാർക്ക് മെയ് രണ്ട് മുതൽ ബിഡ് സമർപ്പിക്കാം
ഒരാൾ മിനിമം 15 ഓഹരികൾ വാങ്ങണം
15 ന്റെ ഗുണിതങ്ങളായി ഓഹരികൾ വാങ്ങാം
എൽഐസി പോളിസി ഉടമകൾക്ക് ഓഹരിക്ക് 60 രൂപ ഇളവ്
എൽഐസി ജീവനക്കാർക്ക് ഓഹരിക്ക് 45 രൂപ ഇളവ്
പോളിസി ഉടമകൾ, ജീവനക്കാർ, സാധാരണ നിക്ഷേപകർക്ക് 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം
ഇവർക്ക് പരമാവധി വാങ്ങാനാവുക 210 ഓഹരികൾ
949 രൂപയ്ക്ക് 15 ഓഹരി വാങ്ങിയാൽ സാധാരണ നിക്ഷേപകർ നൽകേണ്ടത് 13560 രൂപ
ഈ നിരക്കിൽ 15 ഓഹരി പോളിസി ഉടമകൾ വാങ്ങിയാൽ നൽകേണ്ടത് 13335 രൂപ
902 രൂപയ്ക്ക് സാധാരണ നിക്ഷേപകർ പരമാവധി ഓഹരി വാങ്ങിയാൽ നൽകേണ്ടത് 1.89 ലക്ഷം
902 രൂപയ്ക്ക് പോളിസി ഉടമകൾ പരമാവധി ഓഹരി വാങ്ങിയാൽ നൽകേണ്ടത് 1.86 ലക്ഷം
ബാങ്ക് ആപ്പുകൾ, ബ്രോക്കറേജ് ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഓഹരി വാങ്ങാം
നിക്ഷേപം നടത്തുന്നവർക്ക് ഡിമാറ്റ് അക്കൗണ്ട് നിർബന്ധം

എൽഐസിയെ കുറിച്ച്
ഇൻഷുറൻസ് രംഗത്ത് 65 വർഷത്തെ പ്രവർത്തന പരിചയം
ഇൻഷുറൻസ് വിപണിയുടെ 61.1 ശതമാനം കൈയ്യാളുന്ന സ്ഥാപനം
ഇൻഷുറൻസ് പ്രീമിയങ്ങളിൽ 61.4 ശതമാനം എൽഐസിയുടെ പക്കൽ
ആസ്തിയിൽ ലോകത്ത് പത്താമത്തെ വലിയ കമ്പനി
13 ലക്ഷം ഇൻഷുറൻസ് ഏജന്റുമാർ
2128 മൈക്രോ ഇൻഷുറൻസ് ഏജന്റുമാർ
4769 പോയിന്റ് ഓഫ് സെയിൽ പേഴ്സൺസ്
രാജ്യമാകെ 2048 ശാഖകൾ
രാജ്യമാകെ 1559 സാറ്റലൈറ്റ് ഓഫീസുക(
രാജ്യത്തെ 91 ശതമാനം ജില്ലകളിലും സാന്നിധ്യം
ടയർ 3, ടയർ 4 നഗരങ്ങളിലായി 2390 ഓഫീസുകൾ
ടയർ 5, ടയർ 6 നഗരങ്ങളിലായി 177 ഓഫീസുകൾ
എൽഐസി മൊബൈൽ ആപ്പിൽ 51.3 ലക്ഷം രജിസ്റ്റേർഡ് ഉപയോക്താക്കൾ
2021-22 ൽ ഡിസംബർ വരെയുള്ള ലാഭം 1715 കോടി രൂപ
ഈ കാലത്തെ വരുമാനം 5.1 ലക്ഷം കോടി രൂപ
കമ്പനിക്ക് ഒരു രൂപയുടെ പോലും കടമില്ല

click me!