Latest Videos

എൽഐസിയുടെ പുതിയ പെൻഷൻ പ്ലസ് സ്കീം; സമ്പാദിക്കാം സ്മാർട്ടായി

By Web TeamFirst Published Sep 6, 2022, 5:08 PM IST
Highlights

പുതിയ പെൻഷൻ പ്ലസ് സ്‌കീം ആരംഭിച്ചിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം

ന്നത്തെ ലോകത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത് സാമ്പത്തികമായി സുരക്ഷിതമായ ഒരു ഭാവിയാണ്. അതിനായി ആദ്യം ചെയ്യേണ്ടത് ചിട്ടയായ  സമ്പാദ്യം തുടങ്ങുക എന്നുള്ളതാണ്. ഇതിനായി, പുതിയ പെൻഷൻ പ്ലസ് സ്‌കീം ആരംഭിച്ചിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. മറ്റുള്ള പെൻഷൻ പദ്ധതികളിൽ നിന്നും വേറിട്ട നിൽക്കുന്ന എൽഐസിയുടെ ഈ പുതിയ വ്യക്തിഗത പെൻഷൻ പ്ലാനിനെ കുറിച്ച് അറിയേണ്ടതെല്ലാം. 

Read Also: ഫെഡറൽ - കൊട്ടക് ലയനം; ഉറ്റുനോക്കി ഉപയോക്താക്കൾ, സത്യം ഇതെന്ന് ബാങ്കുകൾ

ഈ പെൻഷൻ പദ്ധതിയിൽ പോളിസി ഉടമകൾക്ക് അവർ അടയ്‌ക്കേണ്ട പ്രീമിയം തുക തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. കുറഞ്ഞതും കൂടിയതുമായ പ്രീമിയം തെരഞ്ഞെടുക്കാം. പോളിസി ടേം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉടമകൾക്ക് ലഭിക്കുന്നു. 

ഇത് കൂടാതെ, നാല് വ്യത്യസ്ത തരത്തിലുള്ള ഫണ്ടുകളിൽ ഒന്നിൽ പ്രീമിയം നിക്ഷേപിക്കാനുള്ള ഓപ്ഷൻ പോളിസി ഉടമയ്ക്ക് നൽകിയിരിക്കുന്നു. പോളിസി ഹോൾഡർ അടയ്ക്കുന്ന ഓരോ പ്രീമിയത്തിനും ഒരു പ്രീമിയം അലോക്കേഷൻ ചാർജ് ഈടാക്കും. പോളിസി ഹോൾഡർ തിരഞ്ഞെടുത്ത ഫണ്ടിന്റെ യൂണിറ്റുകൾ വാങ്ങാൻ ഉപയോഗിക്കുന്ന പ്രീമിയത്തിന്റെ ഭാഗമാണ് അലോക്കേഷൻ റേറ്റ് എന്ന് വിളിക്കപ്പെടുന്ന ബാക്കി തുക.

ഒരു പോളിസി വർഷത്തിനുള്ളിൽ ഫണ്ട് മാറ്റുന്നതിന് നാല് സൗജന്യ സ്വിച്ചുകൾ ലഭ്യമാണ്. ഒരാൾക്ക് പ്രീമിയം പ്ലാനുകൾ ഏജന്റ് വഴിയോ എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ പോളിസികൾ എടുക്കാം. 

Read Also: കാമ്പ കോളയ്ക്ക് ശേഷം റിലയൻസ് നോട്ടമിട്ടത് ഈ ബ്രാൻഡുകളെ; ഇഷ അംബാനിയുടെ പുതിയ തന്ത്രം

മെയ് മാസത്തിലെ പ്രാഥമിക ഓഹരി വില്പനയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ 3.5 ശതമാനം ഓഹരികൾ വില്പനയ്ക്ക് വെച്ചിരുന്നു.  നിക്ഷേപകരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിച്ചത്. ഐപിഒ അവസാനിക്കുമ്പോൾ 2.94 മടങ്ങ് സബ്സ്ക്രിപ്ഷൻ നടന്നിരുന്നു. വില്പനയ്ക്ക് ശേഷം  5,53,721.92 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവുമായി അഞ്ചാമത്തെ വലിയ സ്ഥാപനമായി ഉയർന്നു.

click me!