എൽഐസി പോളിസി ഉടമകളുടെ ശ്രദ്ധയ്ക്ക്, ഈ സേവനങ്ങൾ വാട്ട്‌സ്ആപ്പിലൂടെ

Published : Jan 03, 2023, 06:30 PM IST
എൽഐസി പോളിസി ഉടമകളുടെ ശ്രദ്ധയ്ക്ക്, ഈ സേവനങ്ങൾ വാട്ട്‌സ്ആപ്പിലൂടെ

Synopsis

വിപണികളിലെ മത്സരം നേരിടാൻ വേണ്ടി പുതിയ പരീക്ഷണവുമായി എൽഐസി. വാട്ട്‌സ്ആപ്പിലൂടെ എൽഐസി നൽകുന്ന സേവനങ്ങൾ പോളിസി ഉടമകൾ അറിഞ്ഞിരിക്കൂ. ഓൺലൈൻ ആയി സേവനങ്ങൾ ഉപയോഗപ്പെടുത്താം   

പോളിസി ഉടമകൾക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആദ്യമായി ഇന്ററാക്ടീവ് വാട്ട്‌സ്ആപ്പ് സേവനങ്ങൾ ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. ഏതൊക്കെ സേവനങ്ങളാണ് എൽഐസി വാട്സാപ്പിലൂടെ നൽകുന്നത് എന്ന ഉപയോക്താക്കൾ അറിഞ്ഞിരിക്കുക. ഇടപാടുകൾ എളുപ്പമാക്കാൻ ഇത് സഹായകമാകും. 

എൽഐസി ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള പോളിസി ഉടമകൾക്ക് പ്രീമിയം വിശദാംശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ എൽഐസിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോക്‌സിലൂടെ ലഭിക്കുന്നതാണ്. 

ഡിജിറ്റൽ പ്ലാറ്ഫോം ആയ  വാട്സാപ്പ് വഴി സേവനങ്ങൾ എൽഐസി ആരംഭിച്ചത് പോളിസി ഉടമങ്ങൾക്ക് സേവനങ്ങൾ അനായാസേന ലഭിക്കാനാണ്. മാത്രമല്ല, ഉപയോക്താക്കളിൽ നിന്നുള്ള നിരന്തര ആവശ്യവും ഒപ്പം വിപണികളിലെ മത്സരം നേരിടാൻ വേണ്ടിയുമാണ് പുതിയ രീതി എൽഐസി സ്വീകരിക്കുന്നത്.  വാട്ട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക നിലവിൽ എൽഐസിയുടെ ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള പോളിസി ഉടമകൾക്കാണ്. 

വാട്ട്‌സ്ആപ്പിലൂടെ എൽഐസി നൽകുന്ന സേവനങ്ങൾ 

 

  • പ്രീമിയം കുടിശ്ശിക
  • ബോണസ് വിവരങ്ങൾ
  • പോളിസി സ്റ്റാറ്റസ്
  • ലോൺ യോഗ്യത 
  • വായ്പ തിരിച്ചടവ് ക്വട്ടേഷൻ
  • വായ്പ പലിശ കുടിശ്ശിക
  • പ്രീമിയം അടച്ച സർട്ടിഫിക്കറ്റ്
  • യൂണിറ്റുകളുടെ പ്രസ്താവന
  • എൽഐസി സേവന ലിങ്കുകൾ


എൽഐസി ഓൺലൈൻ പോർട്ടലിൽ പോളിസി എങ്ങനെ രജിസ്റ്റർ ചെയ്യാം?

  • www.licindia.in സന്ദർശിക്കുക.
  • "കസ്റ്റമർ പോർട്ടൽ" ഓപ്ഷൻ തുറക്കുക.
  • നിങ്ങളൊരു പുതിയ ഉപയോക്താവാണെങ്കിൽ, "പുതിയ ഉപയോക്താവ്" എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകുക.
  • ഇപ്പോൾ നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും തിരഞ്ഞെടുക്കുക, തുടർന്ന് നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക.
  • ഇപ്പോൾ നിങ്ങളുടെ യൂസർ ഐഡി ഉപയോഗിച്ച് ഓൺലൈൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
  • അടുത്തതായി "അടിസ്ഥാന സേവനങ്ങൾ" എന്നതിന് താഴെയുള്ള "പോളിസി സ്റ്റാറ്റസ്" എന്നതിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇപ്പോൾ നിങ്ങളുടെ എല്ലാ പോളിസികളുടെയും വിശദാംശങ്ങൾ ചേർക്കുക.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ