ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ; അംഗങ്ങൾ 10 കോടി കടന്നു

By Web TeamFirst Published Feb 8, 2023, 4:20 PM IST
Highlights

യുഎസിലെ പ്രൊഫഷണലുകൾ ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിൽ ചെലവഴിക്കുന്നതിൽ ഇരട്ടിയാണ് ഇന്ത്യയിലുള്ള പ്രൊഫഷണലുകൾ ചെലവഴിക്കുന്നത്. 
 

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയെന്ന സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ലിങ്ക്ഡ്ഇൻ ഇന്ത്യയിലെ അംഗങ്ങളുടെ എണ്ണം 10  കോടി കടന്നതായി കമ്പനി ഇന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അംഗമായവരുടെ എണ്ണത്തിൽ 56 ശതമാനം വളർച്ച കൈവരിച്ചതോടെ ആഗോളതലത്തിൽ തന്നെ ഇന്ത്യ ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയായി ഉയർന്നു. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. 

 ഇന്ത്യയിൽ നിന്നും കൂടുതലായി ലിങ്ക്ഡ്ഇന്നിൽ അംഗമായിട്ടുള്ളത് സോഫ്റ്റ്‌വെയർ, ഐടി എന്നീ മേഖലകളിൽ നിന്നുള്ളവരാണ്. നിർമ്മാണം, കോർപ്പറേറ്റ് സേവനങ്ങൾ, ധനകാര്യം, എന്നീ മേഖലകളിൽ നിന്നുള്ളവരും അംഗങ്ങളാണ്. ഇന്ത്യയിലെ അംഗങ്ങളുടെ എണ്ണം 10  കോടി കടന്നതിൽ സന്തോഷിക്കുന്നുവെന്നും ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോം വ്യാപകമായി ഉപയോഗിക്കുന്നത് കാണുന്നത് ശുഭ സൂചനയാണെന്നും ലിങ്ക്ഡ്ഇൻ, ഇന്ത്യ കൺട്രി മാനേജർ, അശുതോഷ് ഗുപ്ത പറഞ്ഞു. 

പുതിയ സാങ്കേതിക മുന്നേറ്റങ്ങളും പുതിയ ഡിജിറ്റൽ അവസരങ്ങളും പൂർണ്ണമായും ഏർപ്പെടുന്നത് കാണുന്നത് പ്രചോദനകരമാണ് എന്നും യുഎസിലെ അംഗങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ അംഗങ്ങൾ പ്ലാറ്റ്‌ഫോമിൽ രണ്ട് മടങ്ങ് അധിക സമയം ചെലവഴിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 2022-ൽ മാത്രം, ഇന്ത്യയിലെ പ്രൊഫഷണലുകൾ പ്ലാറ്റ്‌ഫോമിൽ 4.6 ദശലക്ഷം മണിക്കൂർ ചെലവഴിച്ചു, ഇത് യുഎസിലെ ലിങ്ക്ഡ്ഇനിൽ ചെലവഴിച്ച പഠന സമയത്തിന്റെ ഇരട്ടിയോളം വരും.

ഈ വർഷത്തെ ലിങ്ക്ഡ്ഇന്നിന്റെ രീതിപോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ഡിമാൻഡ് ഉള്ള  10 നൈപുണ്യങ്ങൾ പരിശോധിക്കുമ്പോൾ, പട്ടികയിൽ മാനേജ്‌മെന്റ് ഒന്നാമതാണ്, ആശയവിനിമയം, സെയിൽസ് എന്നിങ്ങനെയുള്ള ബിസിനസ്, മാർക്കറ്റിംഗ് കഴിവുകൾ മുന്പന്തിയിലുണ്ട് കൂടാതെ സോഫ്റ്റ്‌വെയർ വികസനം, എസ് ക്യൂ എൽ, ജാവ തുടങ്ങിയ സാങ്കേതിക വൈദഗ്ധ്യങ്ങളും പട്ടികയിലുണ്ട്. ലീഡർഷിപ്പ്, അനലിറ്റിക്കൽ സ്‌കിൽസ് എന്നിവയും വിവിധ തൊഴിൽ പ്രവർത്തനങ്ങളിൽ ആവശ്യമായ സോഫ്റ്റ് സ്‌കിൽ ആയി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
 

click me!