Uganda airport : വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ ഏക വിമാനത്താവളം ചൈന ജപ്തി ചെയ്തു

By Web TeamFirst Published Nov 28, 2021, 8:17 PM IST
Highlights

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ചൈനീസ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോർട്ട്. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈന പിടിച്ചെടുത്തതെന്നാണ് ആരോപണം

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ചൈനീസ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോർട്ട്. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈന പിടിച്ചെടുത്തതെന്നാണ് ആരോപണം. ഇതിന് പുറമെ വിദേശ രാജ്യമായ ഉഗാണ്ടയിലെ വേറെയും സ്വത്തുക്കൾ ചൈന കൈക്കലാക്കി.

ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയുമായി വിഷയം ചർച്ച ചെയ്യാൻ ഉഗാണ്ടയിലെ പ്രസിഡന്റ് യൊവേരി മുസേവേനി ഒരു സംഘത്തെ ബീജിങിലേക്ക് അയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ചൈനയിലെ എക്സിം ബാങ്കിൽ നിന്ന് 207 ദശലക്ഷം ഡോളർ നേരത്തെ ഉഗാണ്ട ഭരണകൂടം എന്റെബെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി കടമെടുത്തിരുന്നു.

chain snatching : കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ

20 വർഷത്തേക്കായിരുന്നു വായ്പയുടെ കാലാവധി. ഉഗാണ്ടയിലെ ആകെയുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് എന്റെബെ. ഒരു വർഷം 19 ലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. നേരത്തെ ചൈനയുമായി വിശദമായ പഠനം നടത്താതെ ഒപ്പുവെച്ച കരാറുകൾ നിരവധി ആഫ്രിക്കൻ രാജ്യങ്ങളെയാണ് ഇപ്പോൾ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്.

click me!