അനിൽ അംബാനി രാജ്യം വിടുന്നത് തടയാൻ ഇഡി? ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്; വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം

Published : Aug 01, 2025, 07:37 PM IST
anil ambani

Synopsis

അനിൽ അംബാനിക്കെതിരെ വായ്പാ തട്ടിപ്പ് കേസിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്

ദില്ലി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. മൂവായിരം (3000) കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം.

കേസിൽ ചൊവ്വാഴ്ച അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ അനിൽ അംബാനി രാജ്യം വിടുന്നത് തടയുന്നതിൻ്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ സാധാരണ ലുക്കൗട്ട് നോട്ടീസുകൾ പതിക്കാറുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ അന്വേഷണ ഘട്ടത്തിൽ രാജ്യം വിടുന്നത് തടയാൻ വേണ്ടിയാണ് ഇത്.

റിലയൻസ് ഗ്രൂപ്പിന് ലഭിച്ച 3000 കോടി രൂപ വായ്പ വകമാറ്റി ചെലവഴിച്ചെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. 2017 നും 2019 നും ഇടയിലാണ് യെസ് ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പിന് ഇത്രയും തുക വായ്പയായി ലഭിച്ചത്. ബാങ്കിൻ്റെ പ്രമോട്ടർമാർക്ക് വായ്പ അനുവദിക്കുന്നതിന് മുൻപ് പണം ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് അനിൽ അംബാനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം