Lulu Group : കർണാടകയിൽ വമ്പൻ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; 2000 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ചു

Published : May 24, 2022, 11:52 AM ISTUpdated : May 24, 2022, 02:18 PM IST
Lulu Group : കർണാടകയിൽ വമ്പൻ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; 2000 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ചു

Synopsis

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായലുലു ഗ്രൂപ്പ് കർണാടകയിൽ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും തുറക്കും 

ബെംഗളൂരു : കർണാടകത്തിൽ (Karnataka) 2000 കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ലുലു ഗ്രൂപ്പ് (Lulu Group).  നാല് ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും കാര്‍ഷിക കയറ്റുമതിക്കായി ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും തുറക്കാനാണ് പദ്ധതി. ഇതിനായി 2000 കോടി രൂപ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക്‌ ഫോറത്തിലാണ് ലുലു ഗ്രൂപ്പ് പുതിയ കരാറിലെത്തിയത്.

ദാവോസില്‍ വെച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്‌ക്കൊടുവിൽ, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇവി രമണ റെഡ്ഡിയും ലുലു ഡയറക്ടര്‍ എവി അനന്ത് റാമും  ആണ് ധാരണാപത്രത്തിൽ  ഒപ്പുവച്ചത്.  ധാരണാപത്രം പ്രകാരം ഈ സാമ്പത്തിക വര്‍ഷം മുതല്‍ ലുലു ഗ്രൂപ്പ് നിക്ഷേപം ആരംഭിക്കും. ഇതിന്റെ ഭാഗമായി 10,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂണിലും വായ്പാ നിരക്കുകള്‍ ഉയര്‍ത്തും ; സൂചനയുമായി ആര്‍ബിഐ ഗവർണർ

ദില്ലി : വരാനിരിക്കുന്ന പണനയ അവലോകന യോഗത്തിലും നിരക്ക് വർധന ഉണ്ടാകുമെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. സിഎൻബിസി ടിവി 18-ന് നൽകിയ അഭിമുഖത്തിലാണ് നിരക്ക് വർധനയെ കുറിച്ചുള്ള സൂചന റിസർവ് ബാങ്ക് ഗവർണർ നൽകിയത്. 

ആർബിഐ (Reserve Bank of India) റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ ഉയർത്തി 4.4% ആക്കിയിരുന്നു. ജൂൺ 6-8 തീയതികളിൽ നടക്കുന്ന പണനയ അവലോകന യോഗത്തിൽ വായ്പാ നിരക്കുകൾ വീണ്ടും വർധിപ്പിക്കും. ഏറെ കാലത്തെ ഇടവേളക്ക് ശേഷം മെയ് 4 നാണു ആർബിഐ അസാധാരണ യോഗം ചേർന്ന് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ ഉയർത്തിയത്. നിലവിൽ റിപ്പോ നിരക്ക് 4.4% ആണ്. ജൂൺ 6-8 തീയതികളിൽ നടക്കുന്ന പണനയ അവലോകന യോഗത്തിൽ വായ്പാ നിരക്കുകൾ വീണ്ടും വർധിപ്പിക്കും എന്നാണ് ഇപ്പോൾ ഗവർണർ സൂചന നൽകിയത്. നിരക്ക് വര്ധിപ്പിക്കുന്നതിലൂടെ വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.

Read Also : ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

ഏപ്രിലിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.  2020 മെയ് മുതല്‍ 4 ശതമാനത്തിൽ തുടർന്ന റിപ്പോ നിരക്കാണ് ഈ മാസം ആദ്യം ആർബിഐ ഉയർത്തിയത്.  റഷ്യ -  ഉക്രൈൻ സംഘർഷം,  എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ  രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്ന്  ശക്തികാന്താ ദാസ് വ്യക്തമാക്കിയിരുന്നു. ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം, വിപണിയിലെ  അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.

PREV
Read more Articles on
click me!

Recommended Stories

600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്
നാണംകെട്ട് പാകിസ്ഥാന്‍; നിലനില്‍പ്പിനായി ദേശീയ വിമാനക്കമ്പനിയും വില്‍ക്കുന്നു! വാങ്ങാന്‍ സൈന്യത്തിന്റെ കമ്പനിയും