Madhabi Puri Buch : മാധബി പുരി ബുച്ചിനെ സെബി അധ്യക്ഷയായി നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ വനിത

Published : Feb 28, 2022, 05:44 PM IST
Madhabi Puri Buch : മാധബി പുരി ബുച്ചിനെ സെബി അധ്യക്ഷയായി നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ വനിത

Synopsis

അജയ് ത്യാഗിക്ക് പുനർനിയമനം നൽകിയേക്കും എന്ന തരത്തിൽ ചില സൂചനകളുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ആദ്യവനിത ചെയർപേഴ്സണിൻ്റെ പേര് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. 

മുംബൈ: മാധബി പുരി ബുച്ചിയെ സെബിയുടെ ചെയർപേഴ്സണായി നിയമിച്ചു. സെബിയുടെ ചരിത്രത്തിലെ ആദ്യ വനിത അധ്യക്ഷയാണ് മാധബി പുരി ബുച്ചി. മൂന്ന് വർഷത്തേക്കാണ് അവരുടെ നിയമനം. നിലവിലെ ചെയർമാൻ അജയ് ത്യാഗിയുടെ കാലാവധി ഇന്ന് തീരാനാരിക്കെയാണ് മാധബി പുരി ബുച്ചിയുടെ നിയമനം. അജയ് ത്യാഗിക്ക് പുനർനിയമനം നൽകിയേക്കും എന്ന തരത്തിൽ ചില സൂചനകളുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ആദ്യവനിത ചെയർപേഴ്സണിൻ്റെ പേര് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. സെബിയുടെ മുഴുവൻസമയ അംഗമാകുന്ന ആദ്യത്തെ വനിത എന്ന നേട്ടവും നേരത്തെ മാധവി പുരി ബുച്ച് സ്വന്തമാക്കിയിരുന്നു. 

2009-11 കാലത്ത് ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടറും സിഇഒയുമായി അവർ പ്രവർത്തിച്ചിരുന്നു. 2011ൽ ഐസിഐസിഐ വിട്ട അവർ സിംഗപ്പൂരിലെ ജോയിൻ ഗ്രേറ്റർ പസിഫിക് ക്യാപിറ്റൽ കമ്പനിയിലും പ്രവർത്തിച്ചിരുന്നു. സ്വകാര്യ ബാങ്കിംഗ് മേഖലയിൽ നിന്നും സെബിയിലേക്ക് എത്തുന്ന ആദ്യ വനിത എന്ന അപൂർവ്വതയം മാധവി പുരി ബുച്ചി സ്വന്തമാക്കുകയാണ്. കേന്ദ്രധനകാര്യമന്ത്രാലയമാണ് സെബി അധ്യക്ഷൻ്റെ നിയമനം തീരുമാനിക്കുന്നത്. പദവിയിലേക്ക് നേരത്തെ അപേക്ഷകൾ ക്ഷണിച്ചിരുന്നു. നിയമനനടപടികൾ പുരോഗമിക്കുകയാണെന്ന് നേരത്തെ ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു. 

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും