ഇന്ത്യൻ മാധ്യമ വ്യവസായം 25 ശതമാനം വളരും: ഡിജിറ്റൽ മാധ്യമങ്ങൾ ശക്തമാകും; ടിവി മാധ്യമം വലിയ വിഭാ​ഗമായി തുടരും

Web Desk   | Asianet News
Published : Mar 27, 2021, 12:31 PM ISTUpdated : Mar 27, 2021, 12:38 PM IST
ഇന്ത്യൻ മാധ്യമ വ്യവസായം 25 ശതമാനം വളരും: ഡിജിറ്റൽ മാധ്യമങ്ങൾ ശക്തമാകും; ടിവി മാധ്യമം വലിയ വിഭാ​ഗമായി തുടരും

Synopsis

വിപണി വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ടിവി മാധ്യമ വ്യവസായം ഏറ്റവും വലിയ വിഭാഗമായി തുടരും

ദില്ലി: 2020 ലെ പ്രതിസന്ധിയുടെ കലണ്ടർ വർഷത്തിനുശേഷം ആഭ്യന്തര മാധ്യമങ്ങളും വിനോദ വ്യവസായവും 2021 ൽ വീണ്ടും വളർച്ചാ പാതയിലേക്ക് തിരിച്ചെത്തുമെന്ന് കൺസൾട്ടൻസി സ്ഥാപനമായ ഇ.വൈ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി (FICCI) ചേർന്ന് പുറത്തിറക്കിയ ഈ മേഖലയെക്കുറിച്ചുള്ള വാർഷിക പഠനത്തിലാണ് ഇവൈ നിരീക്ഷണങ്ങൾ നടത്തിയത്.

കൊവിഡ് -19 പകർച്ചവ്യാധി മൂലമുണ്ടായ തടസ്സങ്ങൾ കാരണം വിപണി 24 ശതമാനം ഇടിഞ്ഞ 2020 ൽ ഉണ്ടായ നഷ്ടത്തെ മറിക‌ടന്ന് മാധ്യമ വ്യവസായം ഈ വർഷം 25 ശതമാനം വളർച്ച നേട്ടത്തോടെ 1.73 ട്രില്യൺ രൂപയിലെത്തും. 2023 ഓടെ വിപണി 2.2 ട്രില്യൺ രൂപയെ മറികടക്കുമെന്ന് ഇ.വൈ. പറയുന്നു. ഇത് വാർഷിക വളർച്ചാ നിരക്കിൽ 17 ശതമാനം വളർച്ച കൈവരിക്കും.

വിപണി വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ടിവി മാധ്യമ വ്യവസായം ഏറ്റവും വലിയ വിഭാഗമായി തുടരും, ഡിജിറ്റൽ മാധ്യമങ്ങൾ അച്ചടിയെ മറികടന്ന് കുതിപ്പ് തുടരും, ഓൺലൈൻ ഗെയിമിംഗ് ചലച്ചിത്ര വിനോദ വിഭാ​ഗത്തെ മറികടന്ന് മുന്നേറുകയും ചെയ്യും, പഠനം വ്യക്തമാക്കുന്നു.

PREV
click me!

Recommended Stories

എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍
ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ