വ്യാജ അക്കൗണ്ടുകളെ 'പടിക്ക് പുറത്താക്കി' മീഷോ; 42 ലക്ഷം വ്യാജ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു

Published : Aug 02, 2023, 07:54 PM IST
വ്യാജ അക്കൗണ്ടുകളെ 'പടിക്ക് പുറത്താക്കി' മീഷോ;  42 ലക്ഷം വ്യാജ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു

Synopsis

മീഷോ 12,000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ഗുണനിലവാര പരിശോധനകൾ ശക്തമാക്കി.  വ്യാജ ഉൽപ്പന്നങ്ങളെയും മോശം വിൽപ്പനക്കാരെയും ഫലപ്രദമായി തിരിച്ചറിയുന്നതിനും മാർഗം. 

സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഏകദേശം 42 ലക്ഷം വ്യാജ ഉൽപ്പന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി അറിയിച്ചു. 12,000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. 10 ലക്ഷം നിയന്ത്രിത ഉൽപ്പന്നങ്ങളും പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി കമ്പനി വെളിപ്പെടുത്തി. 

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വർദ്ധിച്ചു വരുന്ന വ്യാജ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉയരവെയാണ് മീഷോയുടെ പുതിയ നീക്കം. ഗുണനിലവാര പരിശോധനകൾ തുടർച്ചയായി ശക്തമാക്കുന്നതിനും വ്യാജ ഉൽപ്പന്നങ്ങളെയും മോശം വിൽപ്പനക്കാരെയും ഫലപ്രദമായി തിരിച്ചറിയുന്നതിനും  നൂതന സാങ്കേതിക വിദ്യകൾ കമ്പനി പ്രയോജനപ്പെടുത്തിയെന്ന് മീഷോ സ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ സഞ്ജീവ് ബർൺവാൾ പറഞ്ഞു.

"സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിച്ചുകൊണ്ട് ഗുണനിലവാര പരിശോധനകൾ മെച്ചപ്പെടുത്തുകയും തന്ത്രപ്രധാനമായ ബ്രാൻഡ് പങ്കാളിത്തം രൂപീകരിക്കുകയും ചെയ്യുന്നതിലൂടെ, വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനും ഉപയോക്താക്കളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള കമ്പനിയുടെ കഴിവ് ഉയർത്തിയതായി മീഷോ സിഎക്‌സ്‌ഒ, ഉത്കൃഷ്ട കുമാർ പറഞ്ഞു.

1800-ഓളം ബ്രാൻഡുകൾ ഉൾപ്പെടുന്ന ഒരു ‘സുരക്ഷാ ലിസ്റ്റ്’ മീഷോ സൃഷ്ടിച്ചിട്ടുണ്ട്, കൂടാതെ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ വ്യാജവും നിയന്ത്രിതവുമായ ഉൽപ്പന്നങ്ങളെ ചെറുക്കുന്നതിന്  'പ്രോജക്റ്റ് സുരക്ഷാ' മീഷോ അവതരിപ്പിച്ചു. വഞ്ചന കണ്ടെത്തുന്നതിന് അനലിറ്റിക്കൽ മോഡലുകൾ പ്രയോജനപ്പെടുത്തി.

ഈ പ്രോജക്റ്റിന്റെ ഭാഗമായി, ഉയർന്ന അപകടസാധ്യതയുള്ളതായി തിരിച്ചറിഞ്ഞിട്ടുള്ള ഏകദേശം 1,800 ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ഒരു ‘സുരക്ഷ ലിസ്റ്റ്’ മീഷോ സൃഷ്ടിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 42 ലക്ഷം വ്യാജ ഉൽപ്പന്ന ലിസ്റ്റിംഗുകളും 10 ലക്ഷം നിയന്ത്രിത ഉൽപ്പന്നങ്ങളും നിർജ്ജീവമാക്കിയ പദ്ധതി ശ്രദ്ധേയമായ ഫലങ്ങൾ നൽകിയതായി മീഷോ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം