ഓഗസ്റ്റ് 31-നകം കെവൈസി അപ്‌ഡേറ്റ് ചെയ്യണം; ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് ഈ ബാങ്ക്

Published : Aug 02, 2023, 07:21 PM IST
ഓഗസ്റ്റ് 31-നകം കെവൈസി അപ്‌ഡേറ്റ് ചെയ്യണം; ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് ഈ ബാങ്ക്

Synopsis

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ, വരുമാന തെളിവ്, മൊബൈൽ നമ്പർ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യണം.  ഈ വിവരങ്ങളിൽ മാറ്റമൊന്നുമില്ലെങ്കിലും അത് ബാങ്കിനെ അറിയിക്കേണ്ടതാണ്. 

മുംബൈ: 2023 ഓഗസ്റ്റ് 31-ന് മുമ്പ് ഉപഭോക്താവിനെ അറിയാനുള്ള വിവരങ്ങൾ  (കെവൈസി) അപ്‌ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് പഞ്ചാബ് നാഷണൽ ബാങ്ക്. 2023 ഓഗസ്റ്റ് 2-ന് പുറപ്പെടുവിച്ച സർക്കുലറിൽ, കെവൈസി അപ്ഡേറ്റ് ചെയ്യേണ്ട ഉപഭോക്താക്കളെ അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് രണ്ട് അറിയിപ്പുകളും  രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് അറിയിപ്പുകളും നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. 

കൂടാതെ, വിവരങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുകയും 2023 ജൂലൈ 28-ന് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ഓഗസ്റ്റ് 31 നു ശേഷം  കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ പ്രവർത്തനരഹിതമായേക്കും. 

ALSO READ: മുകേഷ് അംബാനി മുതൽ അനന്ത് അംബാനി വരെ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിന്റെ വിദ്യാഭ്യാസ യോഗ്യതകൾ

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ, വരുമാന തെളിവ്, മൊബൈൽ നമ്പർ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യണം.  ഈ വിവരങ്ങളിൽ മാറ്റമൊന്നുമില്ലെങ്കിലും അത് ബാങ്കിനെ അറിയിക്കേണ്ടതാണ്. 

 ഒരു ഉപഭോക്താവ് അവരുടെ കെവൈസി വിവരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനോ ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനോ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോ പോലെയുള്ള വ്യത്യസ്ത ആവശ്യങ്ങൾക്കായി അവർ വീണ്ടും പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല.

 വിവിധ സാമ്പത്തിക സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് കെവൈസി വിവരങ്ങൾ നൽകേണ്ടതായി വരും. ഇത് ഒഴിവാക്കി പകരം ഒറ്റത്തവണ നൽകുന്ന പ്രക്രിയയാണ്‌ സെൻട്രൽ കെവൈസി അഥവാ സി കെവൈസി. സെൻട്രൽ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷൻ അസറ്റ് റീകൺസ്ട്രക്ഷൻ ആൻഡ് സെക്യൂരിറ്റി ഇൻററസ്റ്റ് ഓഫ് ഇന്ത്യയാണ് സെൻട്രൽ കെവൈസി നിയന്ത്രിക്കുന്നത്. കൂടാതെ ഉപഭോക്താവിന്റെ കെവൈസി  സംബന്ധമായ വിവരങ്ങൾ മാത്രമേ ഈ നമ്പറിലൂടെ ലഭിക്കൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം