ബാങ്കിൽ നൽകിയ ഫോൺ നമ്പർ മാറിയോ? എടിഎം വഴി എളുപ്പത്തിൽ പുതിയ നമ്പർ നൽകാം

Published : Jan 19, 2025, 10:23 PM IST
ബാങ്കിൽ നൽകിയ ഫോൺ നമ്പർ മാറിയോ? എടിഎം വഴി എളുപ്പത്തിൽ പുതിയ നമ്പർ നൽകാം

Synopsis

ബാങ്ക് അക്കൗണ്ടിലെ മൊബൈൽ നമ്പർ മാറ്റുക എന്നുള്ളത് ഇപ്പോൾ ഒരു നൂലാമാലയല്ല. ഇതിനായി ഇനി ഇനി ബാങ്ക് ശാഖ സന്ദർശിക്കേണ്ടതില്ല.

ബാങ്കിൽ നിന്നും പണം എടുക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും ഫോണിലേക്ക് മെസേജ് വരാറുണ്ടോ? ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നൽകിയ നമ്പറിലേക്കാണ് ബാങ്കുകൾ സാധാരണയായി ഇത്തരത്തിൽ സന്ദേശം അയക്കാറുള്ളത്. ഈ നമ്പർ മാറിയിട്ടുണ്ടെങ്കിൽ എന്തുചെയ്യും? ബാങ്ക് അക്കൗണ്ടിലെ മൊബൈൽ നമ്പർ മാറ്റുക എന്നുള്ളത് ഇപ്പോൾ ഒരു നൂലാമാലയല്ല. ഇതിനായി ഇനി ഇനി ബാങ്ക് ശാഖ സന്ദർശിക്കേണ്ടതില്ല. ഒരു എടിഎം വഴി എളുപ്പത്തിൽ മൊബൈൽ നമ്പർ മാറ്റാവുന്നതാണ്. 

എടിഎം ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ പുതുക്കുന്നത് എങ്ങനെ 

1. നിങ്ങളുടെ ബാങ്കിൻ്റെ എടിഎം സന്ദർശിക്കുക. കാരണം മിക്ക ബാങ്കുകളും അവരുടെ എടിഎമ്മുകളിലൂടെ മാത്രമേ മൊബൈൽ നമ്പർ പുതുക്കാൻ അനുവദിക്കൂ, അതിനാൽ നിങ്ങളുടെ ബാങ്കിൻ്റെ എടിഎം ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

2. ഡെബിറ്റ് കാർഡ് എടിഎം മെഷീനിലേക്ക് നൽകുക, നിങ്ങളുടെ പിൻ നൽകുക. സ്ക്രീനിൽ "കൂടുതൽ ഓപ്ഷനുകൾ" എന്നതിൽ ക്ലിക്ക് ചെയ്യുക

3. "കൂടുതൽ ഓപ്ഷനുകൾ" എന്നതിന് കീഴിൽ 'മൊബൈൽ നമ്പർ അപ്ഡേറ്റ്' എന്നത് തിരഞ്ഞെടുക്കുക,

4. അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന പുതിയ 10 അക്ക മൊബൈൽ നമ്പറിൽ നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് നൽകുക. 

5. നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ സ്ഥിരീകരിക്കുക. സ്ഥിരീകരണത്തിനായി നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ വീണ്ടും നൽകുക. രണ്ടു തവണയുള്ള പരിശോധന കൃത്യത ഉറപ്പാക്കുന്നു.

6. അന്തിമ സ്ഥിരീകരണം

ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ, നിങ്ങളുടെ  പുതിയ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടും. കൂടാതെ ഇതിനെകുറിച്ച്  നിങ്ങളെ അറിയിക്കുന്ന ഒരു സ്ഥിരീകരണ സന്ദേശം ബാങ്കിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

വോൾ സ്ട്രീറ്റ് ജേർണൽ സിഇഒ കൗൺസിലിൽ ഇടം നേടി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അദീബ് അഹമ്മദ്
`പ്രിയദർശിനി' പദ്ധതിക്കായി 600 കോടി; സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ, ആശ ഓണറേറിയം 78 കോടി