Latest Videos

അസംഘടിത തൊഴിലാളികൾക്കായി പ്രതിമാസം 3,000 രൂപ പെൻഷൻ; എന്താണ് പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന

By Web TeamFirst Published Feb 10, 2023, 2:09 PM IST
Highlights

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്ന പദ്ധതി.ആർക്കൊക്കെ അംഗമാകാം? യോഗ്യതകൾ അറിയാം 
 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പിന്തുണയും സുരക്ഷിതത്വവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ രാജ്യത്തെ തൊഴിലാളികൾക്കായി നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രധാൻ മന്ത്രി ശ്രം യോഗി മാൻധൻ യോജന, ഇത് തൊഴിലാളികൾക്ക് അവരുടെ വാർദ്ധക്യത്തിൽ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന് വേണ്ടിയുള്ളതാണ്. എന്നാൽ എല്ലാവർക്കും വേണ്ടിയുള്ളതല്ല, 15,000 രൂപയിൽ താഴെ മാസവരുമാനമുള്ള തയ്യൽക്കാർ, ചെരിപ്പുത്തൊഴിലാളികൾ, റിക്ഷാ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങിയ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ വാഗ്ദാനം ചെയ്യുന്നതാണ് ഈ പദ്ധതി.

സ്കീമിന് യോഗ്യതകള്‍ ഇവയാണ്, അപേക്ഷകന്റെ പ്രായം 18 നും 60 നും ഇടയിൽ ആയിരിക്കണം, അപേക്ഷകന് ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. അതേസമയം, ആദായനികുതി അടയ്ക്കുന്ന ആളുകൾക്കും ഇപിഎഫ്ഒ, എൻപിഎസ്, എൻഎസ്ഐസി എന്നിവയിൽ വരിക്കാരായവർക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല. പ്രതിമാസം 55 രൂപ മുതൽ 200 രൂപ വരെയുള്ള തൊഴിലാളികളുടെ സംഭാവനയെ അടിസ്ഥാനമാക്കിയാണ് പെൻഷൻ തുക. മൊത്തം പെൻഷൻ തുകയുടെ 50 ശതമാനം സർക്കാർ സംഭാവന ചെയ്യുന്നു.

പെൻഷൻകാരൻ മരിച്ചാൽ പെൻഷൻ തുക പങ്കാളിക്ക് കൈമാറും. 36,000 രൂപ വാർഷിക അടിസ്ഥാനത്തിൽ ഈ പെൻഷൻ പദ്ധതി വാഗ്ദാനം ചെയ്യുന്നു. സ്‌കീമിനായുള്ള അപേക്ഷാ നൽകേണ്ടത് www.maandhan.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഓഫ്‌ലൈനായോ ആണ്. ഒരു പൊതു സേവന കേന്ദ്രം വഴിയും അപേക്ഷ പൂർത്തിയാക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിന്, അപേക്ഷകൻ ഒരു അപേക്ഷാ ഫോം പൂരിപ്പിച്ച്  അവരുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒട്ടിപി നൽകേണ്ടതുണ്ട്.

പിഎം ശ്രം യോഗി മന്ധൻ യോജന തൊഴിലാളികൾക്ക് അവരുടെ വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്നു, അതായത് അവർക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് സ്ഥിരമായ ഒരു വരുമാനം ഉറപ്പാക്കുന്നു. ഈ പദ്ധതിയിലൂടെ, തൊഴിലാളികൾക്ക് അവരുടെ പിന്നീടുള്ള വർഷങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും മാന്യമായ ജീവിതം നയിക്കാനും സാധിക്കുന്നു..
 

click me!