ലോകസമ്പന്നരുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് മുകേഷ് അംബാനി; പിന്നിലാക്കിയത് ഇലോണ്‍ മസ്കിനെ

By Web TeamFirst Published Jul 14, 2020, 5:34 PM IST
Highlights

ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, ക്വാല്‍കോം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് വലിയ തോതില്‍ ജിയോയിലേക്ക് നിക്ഷേപമെത്തിയതാണ് റിലയൻസ്​ ഇൻഡസ്​ട്രീസിന് വന്‍കുതിപ്പ് നല്‍കിയത്

മുംബൈ: ടെസ്​ല മേധാവി ഇലോൺ മസ്​കിനേയും ആൽഫബെറ്റ്​ ​സഹസ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ്​ എന്നിവരേയും മറികടന്ന് മുകേഷ് അംബാനി. ലോകസമ്പന്നരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. 

കൊക്കകോള, അമേരിക്കന്‍ എക്സ്പ്രസ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍  തുടങ്ങി ലോകത്തിലെ എണ്ണം പറഞ്ഞ കമ്പനികളുടെ മുഖ്യ ഓഹരികള്‍ സ്വന്തമായുള്ള ബെര്‍ക്ക്ഷെയര്‍ ഹാത്വേയുടെ ചെയര്‍മാനും സിഇഒയുമായ വാരന്‍ ബഫറ്റിനെ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാനായ മുകേഷ് അംബാനി കഴിഞ്ഞയാഴ്ച ലോകസമ്പന്നരുടെ പട്ടികയില്‍ പിന്നിലാക്കിയിരുന്നു. ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ ലോകസമ്പന്നരുടെ പട്ടികയിലാണ് ലോക്ക്ഡൌണിന് ഇടയിലും മുകേഷ് അംബാനി മുന്നിലെത്തിയത്. ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, ക്വാല്‍കോം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് വലിയ തോതില്‍ ജിയോയിലേക്ക് നിക്ഷേപമെത്തിയതാണ് റിലയൻസ്​ ഇൻഡസ്​ട്രീസിന് വന്‍കുതിപ്പ് നല്‍കിയെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വൻ ബിസിനസ് നീക്കങ്ങളുമായി മുകേഷ് അംബാനി: കടബാധ്യതയില്ലാത്ത കമ്പനിയായി ആർഐഎൽ; നിക്ഷേപകരായി ഇന്റൽക്യാപിറ്റലും

കൊവിഡ് കാലത്തും കുതിപ്പ് തുടർന്ന് മുകേഷ് അംബാനി; ലോകത്ത് ഒൻപതാം സ്ഥാനത്ത്

അംബാനി കുതിക്കുന്നു.., തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയെ ഇളക്കിമറിച്ച് റിലയൻസ്

ഊര്‍ജ്ജ ബിസിനസിനൊപ്പം ഇ കൊമേഴ്സിലേക്കും ഡിജിറ്റല്‍ മേഖലയിലേക്കും ചുവട് മാറ്റുകയാണ് റിലയന്‍സ്. അമേരിക്കന്‍ ഓഹരിവിപണിയിലുണ്ടായ ഇടിവും ലോക സമ്പന്നരുടെ പട്ടികയില്‍ മുന്നിലേക്ക് വരാന്‍ മുകേഷ് അംബാനിയെ സഹായിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ വിപണിയിലുണ്ടായ ഇടിവ് ഇലോണ്‍ മസ്കിന്‍റെ ആസ്തി 68.6 ബില്യണ്‍ ഡോളറായി കുറയാന്‍ കാരണമായിരുന്നു. 
 

click me!