Asianet News MalayalamAsianet News Malayalam

വൻ ബിസിനസ് നീക്കങ്ങളുമായി മുകേഷ് അംബാനി: കടബാധ്യതയില്ലാത്ത കമ്പനിയായി ആർഐഎൽ; നിക്ഷേപകരായി ഇന്റൽ ക്യാപിറ്റലും

ആഗോളതലത്തിൽ പ്രമുഖ ടെക്‌നോളജി കമ്പനികളുടെ വിലപ്പെട്ട പങ്കാളിയെന്ന മികച്ച റെക്കോർഡാണ് ഇന്റൽ ക്യാപിറ്റലിനുള്ളതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
 

ril success business move to become a debt free conglomerate
Author
Mumbai, First Published Jul 3, 2020, 11:56 AM IST

യുഎസ് ആസ്ഥാനമായുള്ള ഇന്റൽ കോർപ്പറേഷന്റെ നിക്ഷേപ വിഭാഗമായ ഇന്റൽ ക്യാപിറ്റൽ ജിയോ പ്ലാറ്റ്‌ഫോമിലെ 0.39 ശതമാനം ഓഹരി 1,894.50 കോടി രൂപയ്ക്ക് വാങ്ങുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) അറിയിച്ചു. ഈ കരാറിലൂടെ ജിയോ പ്ലാറ്റ്‌ഫോം 4.91 ലക്ഷം കോടി രൂപയുടെ ഓഹരി മൂല്യവും 5.16 ലക്ഷം കോടി രൂപയുടെ എന്റർപ്രൈസ് മൂല്യവും ഉറപ്പാക്കുന്നുവെന്നും റിലയൻസ് ഇൻഡസ്ട്രീസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇടപാട് റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമാണെന്ന് ആർ‌ഐ‌എൽ വ്യക്തമാക്കി. സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സേവന വിഭാഗത്തിൽ നിക്ഷേപം ന‌ടത്തിയവരുടെ പട്ടികയിലേക്ക് ഇന്റൽ ക്യാപിറ്റലും ഇതോടെ ഇടം പിടിച്ചു. 

11 ആഴ്ചയ്ക്കുള്ളിൽ റിലയൻസ് ജിയോ ഇൻഫോകോം ഉൾപ്പെടുന്ന ജിയോ പ്ലാറ്റ്ഫോമിലേക്ക് നടന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണിത്. ഏപ്രിൽ 22 മുതൽ ജിയോ പ്ലാറ്റ്‌ഫോംസ് വിവിധ നിക്ഷേപകരിൽ നിന്ന് ഇതുവരെ 1,17,588.45 കോടി രൂപ സമാഹരിച്ചു. യുഎസ് ആസ്ഥാനമായുള്ള ഫേസ്ബുക്ക്, സിൽവർ ലേക്ക്, ജനറൽ അറ്റ്ലാന്റിക്, കെകെആർ, അബുദാബി ആസ്ഥാനമായുള്ള മുബഡാല, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് എന്നിവയാണ് ജിയോ പ്ലാറ്റ്‌ഫോമിൽ 11 ആഴ്ചയ്ക്കിടെ നിക്ഷേപം ന‌ടത്തിയ പ്രമുഖ ബിസിനസ് സ്ഥാപനങ്ങൾ. 

റിലയൻസ് ഓഹരികളിൽ മുന്നേറ്റം

ആഗോളതലത്തിൽ പ്രമുഖ ടെക്‌നോളജി കമ്പനികളുടെ വിലപ്പെട്ട പങ്കാളിയെന്ന മികച്ച റെക്കോർഡാണ് ഇന്റൽ ക്യാപിറ്റലിനുള്ളതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

"നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ശാക്തീകരിക്കാനും 1.3 ബില്യൺ ഇന്ത്യക്കാരുടെ ജീവിതനിലവാരം ഉയർത്താനും സഹായിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളിൽ ഇന്ത്യയുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ഇന്റലുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

വിപണിയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 1.43 ശതമാനം ഉയർന്ന് 1,785.65 രൂപയായി. ഏപ്രിൽ 22 ന് ശേഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 42 ശതമാനത്തിലധികം ഉയർന്നിരുന്നു. റിലയൻസ് ജിയോയിലെ നിക്ഷേപങ്ങളും 53,000 കോടിയിലധികം രൂപയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഇഷ്യുവും 2021 മാർച്ചിലെ ലക്ഷ്യത്തേക്കാൾ വളരെ മുമ്പുതന്നെ ആർഐഎല്ലിനെ അറ്റ ​​കടബാധ്യതയില്ലാത്ത കമ്പനിയാകാൻ സഹായിച്ചു.

“2021 മാർച്ച് 31 ലെ ഞങ്ങളുടെ യഥാർത്ഥ ഷെഡ്യൂളിന് മുമ്പായി റിലയൻസ് നെറ്റ് ഡെറ്റ് ഫ്രീ ആക്കുമെന്നുളള ഷെയർഹോൾഡർമാർക്കുള്ള എന്റെ വാഗ്ദാനം ഞാൻ നിറവേറ്റി,” ​ഗ്രൂപ്പ് അറ്റ കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയ ശേഷമുളള അഭിസംബോധനയിൽ മുകേഷ് അംബാനി പറഞ്ഞു.

Follow Us:
Download App:
  • android
  • ios