മുകേഷ് അംബാനിയും രത്തൻ ടാറ്റയും മാത്രമല്ല; ആഡംബര ജെറ്റുകൾ സ്വന്തമാക്കിയ 8 ഇന്ത്യൻ ശതകോടീശ്വരന്മാർ ഇതാ;

Published : Jul 08, 2023, 01:55 PM IST
മുകേഷ് അംബാനിയും രത്തൻ ടാറ്റയും മാത്രമല്ല; ആഡംബര ജെറ്റുകൾ സ്വന്തമാക്കിയ 8 ഇന്ത്യൻ ശതകോടീശ്വരന്മാർ ഇതാ;

Synopsis

അതിഗംഭീരമായ സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കിയ കോടീശ്വരന്മാർ ആരൊക്കെ. സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കിയ എട്ട് ഇന്ത്യൻ ശതകോടീശ്വരന്മാരെ പരിചയപ്പെടാം

ന്ത്യയിലെ പല കോടീശ്വരന്മാരുടെയും ആഡംബരത്തെ കുറിച്ച് പലപ്പോഴായി ചെയ്യാറുണ്ട്. വീടും കാറും ഒക്കെ ഇതിലുൾപ്പെടാറുമുണ്ട്. എന്നാൽ രാജ്യത്ത് അതിഗംഭീരമായ സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കിയ കോദ്ദേശ്വരന്മാർ ആരൊക്കെയെന്ന് അറിയാമോ? മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം സിംഘാനിയ, അഡാർ പൂനവല്ല തുടങ്ങിയ നിരവധി വ്യവസായികൾ ഇത്തരം ആഡംബര വിമാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കിയ എട്ട് ഇന്ത്യൻ ശതകോടീശ്വരന്മാരെ പരിചയപ്പെടാം.

മുകേഷ് അംബാനി: 

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കൂടീസൗരനായ മുകേഷ് അംബാനിക്ക് ഏകദേശം 73 മില്യൺ ഡോളർ വിലയുള്ള ആഡംബര ബോയിംഗ് ബിസിനസ് ജെറ്റ് 2 (BBJ2) ഉണ്ട്. 95.2 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു ആഡംബര ഇന്റീരിയർ ഉണ്ട് ഇതിന്. ഒരു എക്സിക്യൂട്ടീവ് ലോഞ്ചും ഒരു മാസ്റ്റർ സ്യൂട്ടും ഇതിൽ ഉൾപ്പെടുന്നു.

ALSO READ: ഫ്രൂട്ടിയുടെയും ആപ്പി ഫിസിന്റെയും വിജയത്തിന് പിന്നിലെ സ്ത്രീ; ആരാണ് നാദിയ ചൗഹാൻ

രത്തൻ ടാറ്റ: 

പ്രശസ്ത വ്യവസായിയും മനുഷ്യസ്‌നേഹിയുമായ രത്തൻ നേവൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റ് ആണ് ദസ്സാൾട്ട് ഫാൽക്കൺ 2000, അതായത്, ഏകദേശം 22 മില്യൺ ഡോളർ വിലമതിക്കുന്ന ഏറ്റവും ചെലവേറിയ സ്വകാര്യ വിമാനങ്ങളിലൊന്ന്. 

അതുൽ പുഞ്ച്

പുഞ്ച് ലോയ്ഡ് ഗ്രൂപ്പിന്റെ ചെയർമാൻ അതുൽ പുഞ്ച് ഏകദേശം 32.5 മില്യൺ ഡോളർ വിലമതിക്കുന്ന ഗൾഫ് സ്ട്രീം പ്രൈവറ്റ് ജെറ്റാണ് സ്വന്തമാക്കിയിട്ടുള്ളത്. ആഡംബര ലിവിംഗ് സ്പേസ് വാഗ്ദാനം ചെയ്യുന്നുണ്ട് ഇത്.  

കുമാർ മംഗളം ബിർള: 

ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ കുമാർ മംഗളം ബിർളയുടെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ജെറ്റാണ് ഗൾഫ്സ്ട്രീം ജി100. ഏകദേശം 11 മില്യൺ ഡോളറാണ് ഇതിന്റെ വില. ഏഴ് സീറ്റുകളുള്ള ഈ സ്വകാര്യ ജെറ്റ് ഹൈടെക് ഡിസനോട് കൂടിയതാണ് 

ലക്ഷ്മി മിത്തൽ:

ഇന്ത്യൻ സ്റ്റീൽ വ്യവസായിയായ ലക്ഷ്മി നിവാസ് മിത്തലിന്റെ കൈവശം 38 മില്യൺ ഡോളർ വിലമതിക്കുന്ന ഗൾഫ്സ്ട്രീം ജി 550 പ്രൈവറ്റ് ജെറ്റാണ് ഉള്ളത്.  

ഗൗതം സിംഘാനിയ:

റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയയ്ക്ക് ബൊംബാർഡിയർ ചലഞ്ചർ 600 ബിസിനസ് ജെറ്റ്  ജെറ്റാണ് ഉള്ളത്.   

അഡാർ പൂനവല്ല: 

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാർ പൂനവല്ല തന്റെ കമ്പനിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസായ പൂനവല്ല ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് വഴി എയർബസ് എ320 സ്വന്തമാക്കിയിട്ടുണ്ട്. 

കുശാൽ പാൽ സിംഗ്: 

ഡിഎൽഎഫ്  ലിമിറ്റഡിന്റെ ചെയർമാനും സിഇഒയുമായ കുശാൽ പാൽ സിംഗ് ഗൾഫ്സ്ട്രീം IV പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയിട്ടുണ്ട്  
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം