Asianet News MalayalamAsianet News Malayalam

ഫ്രൂട്ടിയുടെയും ആപ്പി ഫിസിന്റെയും വിജയത്തിന് പിന്നിലെ സ്ത്രീ; ആരാണ് നാദിയ ചൗഹാൻ

ജനപ്രിയ പാനീയങ്ങളായ ഫ്രൂട്ടിയുടെയും ആപ്പി ഫിസിന്റെയും വിജയത്തിന് പിന്നിലെ ബുദ്ധി. പാർലെ അഗ്രോയെ 20,000 കോടി രൂപയുടെ ബിസിനസ്സാക്കി മാറ്റാനുള്ള തന്ത്രം 
 

Nadia Chauhan the woman behind Frooti and Appy Fizz success APK
Author
First Published Jul 7, 2023, 2:58 PM IST

ന്ത്യയുടെ സ്വന്തം പാനീയം പോലെയാണ് ഫ്രൂട്ടിയും ആപ്പി ഫിസ്സും. അത്രയ്ക്കും ജനപ്രിയമാണ് ഇവ നമ്മുടെ രാജ്യത്ത്. ശീതള പാനീയ വിപണിയിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. ഇത് വിജകരമായി അതിജീവിച്ച് ഇന്ത്യയിൽ ഈ രണ്ട് ഉത്പന്നങ്ങളും മുന്നേറി. ഇന്ത്യയിൽ ടെട്രാ പാക്കിൽ എത്തിയ ആദ്യത്തെ ബ്രാൻഡ് ഫ്രൂട്ടിയാണ്. പാർലെ അഗ്രോയ്ക്ക് നിരവധി ജനപ്രിയ ഉൽപ്പന്നങ്ങൾ ഉണ്ട്, എന്നാൽ ഫ്രൂട്ടി അവരുടെ മുൻനിരയിൽ തന്നെ തുടരുന്നു. മൊത്തം വിൽപ്പനയുടെ 48% വരും ഇത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

ഇന്ത്യൻ പാനീയ വിപണിയിലെ ഈ വിപ്ലവത്തിന് പിന്നിൽ നാദിയ ചൗഹാൻ എന്ന സ്ത്രീയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. തന്ത്രപരമായ കാഴ്ചപ്പാടും കഴിവുകളും കൊണ്ട് അവർ പാർലെ അഗ്രോയെ വലിയ ഉയരങ്ങളിലെത്തിച്ചു. ഇന്ത്യയിലെ മുൻനിര എഫ്എംസിജി കമ്പനികളിലൊന്നായ പാർലെ അഗ്രോയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമാണ് നാദിയ ഇന്ന്. 

ALSO READ: മുകേഷ് അംബാനിയുടെ മരുമക്കൾ ചില്ലറക്കാരല്ല; യോഗ്യതയും ആസ്തിയും ഇതാ

പാർലെ അഗ്രോയുടെ ഉടമ പ്രകാശ് ചൗഹാന്റെ മകളായ നാദിയ ചൗഹാൻ തന്റെ പിതാവിന്റെ സ്ഥാപനമായ പാർലെ അഗ്രോയിൽ 2003ൽ ചേരുമ്പോൾ കമ്പനിയുടെ വരുമാനം വെറും 300 കോടി രൂപയായിരുന്നു. 2017ൽ കമ്പനിയുടെ വരുമാനം 4200 കോടി രൂപയായി. കണക്കനുസരിച്ച് 2022-2023 വർഷത്തെ വിൽപ്പന ഏകദേശം 8000 കോടി രൂപയായി.

നാദിയ ചൗഹാന്റെ മുത്തച്ഛനായ മോഹൻലാൽ ചൗഹാനാണ് 
1929ൽ പാർലെ ഗ്രൂപ്പ് സ്ഥാപിച്ചത്. മോഹൻലാലിന്റെ ഇളയ മകൻ ജയന്തിലാൽ 1959-ൽ ബിവറേജസ് ബിസിനസ് ആരംഭിച്ചു. തംസ് അപ്പ്, ലിംക, ഗോൾഡ് സ്‌പോട്ട്, സിട്ര, മാസ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള കമ്പനി പിന്നീട് രമേഷ് ചൗഹാനും പ്രകാശ് ചൗഹാനും കൈമാറി

1990-കളിൽ പാർലെ ഗ്രൂപ്പ് ഈ ബ്രാൻഡുകൾ കൊക്കകോളയ്ക്ക് വിറ്റു. രണ്ട് സഹോദരന്മാരും പിന്നീട് അവരുടെ ബിസിനസ്സ് വിഭജിച്ചു. ജയന്തി ചൗഹാന്റെ പിതാവ് രമേഷ് ചൗഹാൻ ബിസ്ലേരി ബ്രാൻഡിന്റെ ചുമതല ഏറ്റെടുത്തു. 

ALSO READ:സുന്ദർ പിച്ചൈയുടെ ആഡംബര ജീവിതം; സ്വന്തമാക്കിയത് ഇവയൊക്കെ

പ്രകാശ് ചൗഹാന്റെ നിയന്ത്രണത്തിലുള്ള പാർലെ ആഗ്രോയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമാണ് നാദിയ ചൗഹാൻ. മൂത്ത സഹോദരി ഷൗന ചൗഹാൻ കമ്പനിയുടെ സിഇഒയാണ്.

നാദിയ, പറയുന്നതനുസരിച്ച്, ചെറുപ്പം മുതലേ ബിസിനസ്സ് ലോകത്താണ് വളർന്നത്. സ്കൂൾ കഴിഞ്ഞ് കമ്പനിയുടെ മുംബൈ ഓഫീസിൽ സമയം ചെലവഴിക്കും. നാദിയ ജനിച്ച അതേ വർഷം തന്നെ 1985ലാണ് കമ്പനി ആരംഭിച്ചത്. പിന്നീട് ടെട്രാപാക്കിൽ രുചികരമായ  മാമ്പഴ പാനീയം പ്രകാശ് പുറത്തിറക്കി.

2003-ൽ കമ്പനിയിൽ ചേരുമ്പോൾ നാദിയയ്ക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കമ്പനിയുടെ വരുമാനത്തിന്റെ 95 ശതമാനവും ഒരൊറ്റ ഉൽപ്പന്നത്തിൽ നിന്നാണെന്ന് നാദിയ ശ്രദ്ധിച്ചു. 2005-ൽ നാദിയ ആപ്പി ഫിസ് ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ പാക്കേജുചെയ്ത നിംബൂ പാനിയും അവർ പുറത്തിറക്കി. 2015ൽ നാദിയ ചൗഹാൻ ഫ്രൂട്ടി പുനരാരംഭിച്ചു. ആ തന്ത്രം ഫലിച്ചു. 2030ഓടെ കമ്പനിയെ 20000 കോടി രൂപയുടെ ബ്രാൻഡാക്കി മാറ്റുകയാണ് അവരുടെ ലക്ഷ്യം.

Latest Videos
Follow Us:
Download App:
  • android
  • ios