
ദില്ലിഛ ഭീം പേയ്‌മെന്റ് ആപ്പിൽ യുപിഐ സർക്കിൾ ഫുൾ ഡെലിഗേഷൻ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇതിലൂടെ ഇനി ഒരു വിശ്വസ്ത കുടുംബാംഗത്തിനോ, ആശ്രിതനോ, ജീവനക്കാർക്കോ അവരുടെ അക്കൗണ്ടിൽ നിന്ന് നേരിട്ട് യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താവിനെ അധികാരപ്പെടുത്താം. പേയ്‌മെന്റുകൾ എളുപ്പമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതുവരെ, യുപിഐ പ്രധാനമായും സിംഗിൾ-യൂസർ മോഡലായിരുന്നു. അതായത്, ബാങ്ക് ലിങ്ക് ചെയ്‌ത യുപിഐ ഐഡിയുടെ ഉടമയ്ക്ക് മാത്രമേ പേയ്‌മെന്റുകൾ നടത്താൻ കഴിയൂ. യുപിഐ സർക്കിൾ വഴി ഇതിൽ മാറ്റം വരുന്നു, അതായത് പ്രാഥമിക ഉപയോക്താവിന് പണത്തിന്റെ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കുകയും അതേസമയം മറ്റൊരാൾക്ക് അവരുടെ പേരിൽ പേയ്‌മെന്റുകൾ നടത്താൻ കഴയുകയും ചെയ്യുന്നു. പല വീടുകളിലും ചെറുകിട ബിസിനസുകളിലും, പലചരക്ക് സാധനങ്ങൾ, ഇന്ധനം, സ്കൂൾ ചെലവുകൾ എന്നിവ പോലുള്ള ദൈനംദിന ഇടപാടുകളിൽ പലപ്പോഴും ഒറ്റ ഉപയോകതാവാകുന്നത് തിരിച്ചടിയാകാറുണ്ട്.
ഒരു കുടുംബത്തിന് യൂപിഐ ഉപയോഗിച്ച് എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ കഴിയും. പൊതുവെ ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള എന്നാല്‍ ഒറ്റ ബാങ്ക് അകൗണ്ട് മാത്രം ഉള്ള ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേ യുപിഐ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഒരാളുടെ ഫോണില്‍ മാത്രം ഒരു യുപിഐ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അത് ഉപയോഗിക്കാനാവില്ല. ഈ സാഹചര്യം പരിഗണിച്ച് ഒരു യുപിഐ അകൗണ്ട് പല വ്യക്തികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ യുപിഐ സര്‍ക്കിള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അല്ലെങ്കില്‍ ഒരു ബാങ്ക് അക്കൗണ്ട് മാത്രം ഉപയോഗിക്കുന്ന വ്യക്തികള്‍ക്കുള്ളതാണ് യുപിഐ സര്‍ക്കിള്‍. ഇതിലൂടെ, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഭാര്യ അല്ലെങ്കില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്ക് യുപിഐ വഴി പണമടയ്ക്കാനുള്ള സൗകര്യം, യുപിഐ അകൗണ്ട് ഉടമയ്ക്ക് നല്‍കാം. ഇതിന് കീഴില്‍, യുപിഐ ഇടപാടുകള്‍ നടത്താന്‍ ഒരു പ്രാഥമിക ഉപയോക്താവിന് പരമാവധി 5 പേരെ അനുവദിക്കാം.