എച്ച്പിയിലും പിരിച്ചുവിടൽ, 6000 തൊഴിലവസരങ്ങൾ കുറയ്ക്കും; ലക്ഷ്യം ഇതോ...

Published : Nov 26, 2025, 11:22 PM IST
layoff

Synopsis

ഉൽപ്പന്ന വികസനം, ഉപഭോക്തൃ പിന്തുണ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എച്ച്പിയുടെ ടീമുകളെ തൊഴിൽ പിരിച്ചുവിടൽ ബാധിക്കുമെന്ന് സിഇഒ എൻറിക് ലോറസ് പത്ര സമ്മേളനത്തിൽ പറഞ്ഞു.

ദില്ലി: തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കാൻ എച്ച്പി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോ​ഗിച്ച് വികസനം വേഗത്തിലാക്കാനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയുടെ ഭാ​ഗമായാണ് തൊഴിൽ വെട്ടിക്കുറയ്ക്കൽ. 2028 സാമ്പത്തിക വർഷത്തോടെ ആഗോളതലത്തിൽ 4,000 മുതൽ 6,000 വരെ ജോലികൾ വെട്ടിക്കുറയ്ക്കുമെന്നാണ് സൂചന.

ഉൽപ്പന്ന വികസനം, ഉപഭോക്തൃ പിന്തുണ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എച്ച്പിയുടെ ടീമുകളെ തൊഴിൽ പിരിച്ചുവിടൽ ബാധിക്കുമെന്ന് സിഇഒ എൻറിക് ലോറസ് പത്ര സമ്മേളനത്തിൽ പറഞ്ഞു. മുമ്പ് പ്രഖ്യാപിച്ച ചെലവ് കുറയ്ക്കൽ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരിയിൽ കമ്പനി 1,000 മുതൽ 2,000 വരെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോ​ഗിച്ചുള്ള പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ 31 ന് അവസാനിച്ച നാലാം പാദത്തിൽ എച്ച്പിയുടെ കയറ്റുമതി 30% ത്തിലധികം എത്തി. അതേസമയം, ഡാറ്റാ സെന്ററുകളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത മൂലം ആഗോളതലത്തിൽ മെമ്മറി ചിപ്പ് വില കുതിച്ചുയരുന്നത് ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ വില വർദ്ധനവ് ഉണ്ടാകുമെന്ന് എച്ച്പി പ്രതീക്ഷിക്കുന്നതായി ലോറസ് പറഞ്ഞു. ആദ്യ പകുതിയിലേക്ക് ആവശ്യമായ സ്റ്റോക്കുകൾ എച്ച്പിയുടെ കൈവശമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം