കേന്ദ്ര പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരി​ഗണന വേണം: പ്രേമചന്ദ്രൻ

Published : May 21, 2020, 11:23 AM IST
കേന്ദ്ര പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരി​ഗണന വേണം: പ്രേമചന്ദ്രൻ

Synopsis

ബാങ്കുകളിൽ നിന്നും കശുവണ്ടി വ്യവസായികൾക്ക് വായ്പ ലഭിക്കുന്നതിനായി എംപി ഉൾപ്പെടെയുളള ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക മോണിറ്ററിം​ഗ് സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കൊല്ലം: കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭരത് അഭിയാൻ പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരി​ഗണന വേണമെന്ന് എം പി എൻ കെ പ്രേമചന്ദ്രൻ. സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുളള 2,70,000 കോടി രൂപയുടെ വായ്പ പദ്ധതിയിൽ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പരി​ഗണന നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 

ഇക്കാര്യം ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ, സഹമന്ത്രി അനുരാ​ഗ് സിങ് താക്കൂർ, കേന്ദ്ര മന്ത്രി പീയുഷ് ​ഗോയൽ എന്നിവർക്ക് നിവേദനം നൽകി. ബാങ്കുകളിൽ നിന്നും കശുവണ്ടി വ്യവസായികൾക്ക് വായ്പ ലഭിക്കുന്നതിനായി എംപി ഉൾപ്പെടെയുളള ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക മോണിറ്ററിം​ഗ് സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

PREV
click me!

Recommended Stories

ഫോർബ്സ് ഇന്ത്യ 2026: 7 മലയാളികൾ ലിസ്റ്റിൽ, ഏറ്റവും സമ്പന്നനായ വ്യക്തിഗത മലയാളിയായി എം എ യൂസഫലി
വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിൽ നിന്ന് കിട്ടിയ പെട്ടി പൊട്ടിയ നിലയിലാണോ? നഷ്ടപരിഹാരം വാങ്ങാൻ എയർപോർട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?