
ദില്ലി: ധനകാര്യ സേവന വകുപ്പിന് കീഴിൽ വരുന്ന ഗവൺമെന്‍റിന്‍റെ ബിസിനസ്സ് ഇടപാടുകൾ സ്വകാര്യ മേഖലാ ബാങ്കുകൾക്ക് കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി, മന്ത്രാലയത്തിന്റെ വിദേശ സംഭരണത്തിനായി ലെറ്റർ ഓഫ് ക്രെഡിറ്റ് (L C), ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ( D B T ) എന്നീ സാമ്പത്തിക സേവനങ്ങൾ നൽകാൻ തീരുമാനം. എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയത്തിന് ഈ സേവനങ്ങൾ നൽകുന്നതിന് ഇതുവരെ അംഗീകൃത പൊതുമേഖലാ ബാങ്കുകളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. സ്വകാര്യമേഖലാ ബാങ്കുകൾക്ക് L C, D B T ബിസിനസ്സ് അനുവദിക്കുന്നത് ബാങ്കുകളുടെ പൊതുവെയുള്ള മത്സരക്ഷമതയും കാര്യക്ഷമതയും കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ആണ് ഇക്കാര്യം അറിയിച്ചത്.
സെബി റിക്രൂട്ട്മെന്റ്: 24 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ, ജൂലൈ 31 അവസാന തീയതി
മേക്ക് ഇൻ ഇന്ത്യക്കായി ആയുധ നിർമ്മാണ യൂണിറ്റുകൾ
പ്രതിരോധ നിർമ്മാണ മേഖലയിൽ 'മേക്ക് ഇൻ ഇന്ത്യ' പ്രോത്സാഹിപ്പിക്കുന്നതിനായി, ആയുധ നിർമ്മാണത്തിനുള്ള 107 ലൈസൻസുകൾ ഉൾപ്പെടെ, നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള 584 പ്രതിരോധ ലൈസൻസുകൾ 358 സ്വകാര്യ കമ്പനികൾക്കായി ഗവണ്മെന്റ് നൽകി. കൂടാതെ, 16 പ്രതിരോധ പൊതുമേഖലാ കമ്പനികൾ സായുധ സേനയ്ക്ക് ആവശ്യമായ വിവിധ പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും നിർമ്മിക്കുന്നു. ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ആണ് ഈ വിവരം അറിയിച്ചത്.
ആദായ നികുതി റിട്ടേൺ; അവസാന ദിനത്തിൽ ബാങ്ക് അവധി, ടാക്സ് നൽകുന്നവർ അറിയേണ്ടതെല്ലാം
അതേസമയം ആദായ നികുതി റിട്ടേൺ നൽകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. അവസാന തിയതിക്കകം ആദായനികുതി റിട്ടേൺ (ഫയൽ ചെയ്തില്ലെങ്കിൽ പിന്നീട് പിഴ സഹിതം മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 31 ലേക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നാളെയാകാം എന്ന് കരുതി മാറ്റിവെച്ച് അവസാന തിയതി വരെ അടയ്ക്കാതെ നിൽക്കുകയാണെങ്കിൽ, അറിയേണ്ട പ്രധാന കാര്യം അവസാന തിയതി ഞായറാഴ്ച ആണ് എന്നുള്ളതാണ്. ബാങ്ക് അവധി ആണെങ്കിലും കുഴപ്പമില്ലല്ലോ ഓൺലൈൻ വഴി പണം അടയ്ക്കാമല്ലോ എന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ആദായനികുതി പോർട്ടലിൽ കഴിഞ്ഞ ദിവസം ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബാങ്ക് അവധിയായതിനാൽ നെറ്റ് ബാങ്കിംഗ്, പ്രവൃത്തി ദിവസങ്ങളിൽ പ്രവർത്തിക്കുന്നതുപോലെ സുഗമമായി പ്രവർത്തിക്കില്ല. അങ്ങനെ വരുമ്പോൾ അവസാന ദിവസം വരെ കാത്തിരിക്കുന്നവർക്ക് പണി കിട്ടും. ഇനി വൈകി ഫയൽ ചെയ്താലും പ്രശനങ്ങളുണ്ട്. ജൂലൈ 31-ന് ശേഷം നിങ്ങൾ നികുതി അടയ്ക്കുകയാണെങ്കിൽ, പ്രതിമാസം 1% പ്രത്യേക പിഴപ്പലിശ ഉണ്ടായിരിക്കും. അതിനാൽ, കൂടുതൽ കാലതാമസം കൂടാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതാണ് ഉചിതം.