RBI : ആർബിഐ നിയന്ത്രിത വിപണികളിൽ സമയ മാറ്റം; ഇന്ന് മുതൽ ഒരു മണിക്കൂർ നേരത്തെ

Published : Apr 18, 2022, 10:09 AM ISTUpdated : Apr 18, 2022, 10:29 AM IST
RBI : ആർബിഐ നിയന്ത്രിത വിപണികളിൽ സമയ മാറ്റം; ഇന്ന് മുതൽ ഒരു മണിക്കൂർ നേരത്തെ

Synopsis

കൊവിഡ് കേസുകൾ കുറഞ്ഞതോടുകൂടിയാണ് സമയത്തിൽ മാറ്റം വരുത്താൻ ആർബിഐ തീരുമാനിച്ചത്.

തിരുവനന്തപുരം :  ഇന്ന് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  (Reserve Bank of India)  നിയന്ത്രണത്തിലുള്ള വിപണികളുടെ വ്യാപാര സമയത്തിൽ  മാറ്റം. കോവിഡ് 19 മഹാമാരിക്ക് മുമ്പുള്ള വ്യാപാര സമയം ആയിരിക്കും ഇന്ന് മുതൽ എന്ന് ആർ ബി ഐ അറിയിച്ചു.  ആർബിഐയുടെ നിയന്ത്രണത്തിലുള്ള വിപണികളിൽ ഇന്ന് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിക്കും. നിലവിൽ രാവിലെ 10 മണിക്കാണ് മാർക്കറ്റുകൾ തുറക്കുന്നത്. കൊവിഡ് 19 (COVID 19) മഹാമാരി പടർന്നുപിടിച്ചതിൽ പിന്നെയാണ് വ്യാപാര സമയങ്ങളിൽ മുൻപ് മാറ്റം വരുത്തിയത്.

കൊവിഡ് കേസുകൾ കുറഞ്ഞതോടുകൂടി യാത്ര നിയന്ത്രണങ്ങളും ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നീക്കിയതോടുകൂടി കൊവിഡിന് മുമ്പുള്ള സമയത്തേക്ക് ധനവിപണികളുടെ പ്രവർത്തനം മാറ്റാൻ ആർബിഐ തീരുമാനിക്കുകയായിരുന്നു.  കൊവിഡിന് മുൻപ് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിക്കുമായിരുന്നു. എന്നാൽ കൊവിഡ് അതി രൂക്ഷമായി പടർന്നുപിടിക്കുകയും ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യ്തതോടു കൂടി വ്യാപാര സമയം മാറ്റുകയായിരുന്നു.  

"കോവിഡ്-19 ഉയർത്തുന്ന അപകട സാധ്യതകൾ  കണക്കിലെടുത്താണ് 2020 ഏപ്രിൽ 7 മുതലാണ് റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടർന്ന് നിയന്ത്രണങ്ങൾ ലഘൂകരിച്ച് വ്യാപാര സമയം. 2020 നവംബർ 9 മുതൽ ഭാഗികമായി പുനഃസ്ഥാപിച്ചു. നിലവിലെ സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ ആണ് എന്നാൽ ഇന്ന് മുതൽ ഈ വിപണികളുടെ വ്യാപാര സമയം രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആർബിഐ വ്യക്തമാക്കി. 
 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ