ദേശീയപാതാ അതോറിറ്റി വീണ്ടും ടോൾ പിരിവ് ആരംഭിക്കുന്നു

By Web TeamFirst Published Apr 18, 2020, 12:28 PM IST
Highlights

വെള്ളിയാഴ്ച നൽകിയ കത്തിൽ മന്ത്രാലയം തന്നെയാണ് എൻഎച്ച്എഐയോട് ടോൾ പിരിവ് ആരംഭിക്കാൻ ആവശ്യപ്പെട്ടത്.

ദില്ലി: ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ താത്കാലികമായി നിർത്തിവച്ച ടോൾ പിരിവ് ഏപ്രിൽ 20 മുതൽ പുനരാരംഭിക്കും. കൊവിഡ് ലോക്ക് ഡൗണിന് കേന്ദ്രസർക്കാർ ഇളവുകൾ പ്രഖ്യാപിക്കുന്നത് ഈ ദിവസം മുതലാണ്.

രാജ്യമൊട്ടാകെ കൊവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാർച്ച് 25 മുതൽ ടോൾ പിരിവ് നിർത്തിയത്. കേന്ദ്ര റോഡ്- ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച് എൻഎച്ച്എഐക്ക് നിർദ്ദേശം നൽകിയിരുന്നു.

വെള്ളിയാഴ്ച നൽകിയ കത്തിൽ മന്ത്രാലയം തന്നെയാണ് എൻഎച്ച്എഐയോട് ടോൾ പിരിവ് ആരംഭിക്കാൻ ആവശ്യപ്പെട്ടത്.

ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ ടോൾ പ്ലാസകൾ അടഞ്ഞുകിടക്കുന്നത് 1800 കോടിയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് ഇക്ര(ICRA) പുറത്തുവിട്ടു. അതേസമയം ഏപ്രിൽ 20 വരെയാണ് അടഞ്ഞുകിടക്കുന്നതെങ്കിൽ നഷ്ടം 1181 കോടിയായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

click me!