നിസാന്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു, നടപടികള്‍ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും

By Web TeamFirst Published Jul 25, 2019, 3:41 PM IST
Highlights

ഉത്തര അമേരിക്കന്‍ വിപണിയില്‍ നേരിടുന്ന പ്രതിസന്ധികളാണ് കമ്പനിയെ വിഷമവൃത്തത്തിലാക്കുന്നത്. ഇക്കഴിഞ്ഞ മേയ് മാസം തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. 

മുംബൈ: അമേരിക്കന്‍ വിപണിയില്‍ നേരിടുന്ന പ്രതിസന്ധികളും ലാഭവിഹിതത്തിലുണ്ടായ ഇടിവും കാരണം തൊഴിലുകള്‍ വെട്ടികുറയ്ക്കുമെന്ന് നിസാന്‍. ആഗോള തലത്തില്‍ 12,500 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് നിസാന്‍ അറിയിച്ചത്.

സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ലാഭവിഹിതത്തില്‍ 98.5 ശതമാനത്തിന്‍റെ ഇടിവാണ് ജപ്പാന്‍റെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ക്ക് നേരിടേണ്ടി വന്നത്. ഉത്തര അമേരിക്കന്‍ വിപണിയില്‍ നേരിടുന്ന പ്രതിസന്ധികളാണ് കമ്പനിയെ വിഷമവൃത്തത്തിലാക്കുന്നത്. ഇക്കഴിഞ്ഞ മേയ് മാസം തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. 

മേയില്‍ 4,800 ജീവനക്കാരെ ഒഴിവാക്കുമെന്നായിരുന്നു കമ്പനി അറിയിച്ചത്. ഈ പ്രഖ്യാപനവും ചേര്‍ത്ത് 2020 മാര്‍ച്ച് അവസാനത്തോടെ 12,500 തൊഴിലുകള്‍ കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 
 

click me!