നിത അംബാനി അണിഞ്ഞ മരതക നെക്ലേസിന് മുകേഷ് അംബാനി മുടക്കിയത് 500 കോടി! പ്രത്യേകതകൾ ഇതാണ്

Published : Mar 04, 2024, 03:06 PM ISTUpdated : Mar 04, 2024, 03:11 PM IST
നിത അംബാനി അണിഞ്ഞ മരതക നെക്ലേസിന് മുകേഷ് അംബാനി മുടക്കിയത് 500 കോടി! പ്രത്യേകതകൾ ഇതാണ്

Synopsis

ഈ വലിയ നെക്ലേസ് പൂർണ്ണമായും വജ്രം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളാണ് ഇതിന്റെ പ്രത്യേകത

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷം ഇന്നലെ അവസാനിച്ചു. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹം ജൂലൈയിൽ ആണ്എന്നാണ് റിപ്പോർട്ട്. ആഘോഷത്തിന്റെ അവസാന ദിവസമായ ഇന്നലെ നിത അംബാനി ധരിച്ച വലിയ മരതക കല്ലുകൾ പതിപ്പിച്ച  ഡയമണ്ട് നെക്ലേസ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. 

ഈ വലിയ നെക്ലേസ് പൂർണ്ണമായും വജ്രം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളാണ് ഇതിന്റെ പ്രത്യേകത. ഈ നെക്ലേസിന് 400 മുതൽ 500 കോടി രൂപ വരെ വിലയുണ്ടെന്നാണ് റിപ്പോർട്ട്. നെക്ലേസിനൊപ്പം, അതിന് ചേരുന്ന ഡയമണ്ട് കമ്മലും മോതിരവും നിത ധരിച്ചിരുന്നു. 

അനന്തിൻ്റെയും രാധികയുടെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിൽ ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തിട്ടുണ്ട്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരുൾപ്പെടെ ഏതാണ്ട് ബോളിവുഡ് മുഴുവനും ജാംനഗറിൽ എത്തിയിരുന്നു 

കഴിഞ്ഞ വർഷമായിരുന്നുഅനന്തിൻ്റെയും രാധികയുടെയും വിവാഹ ജൂലൈയിൽ ആണ് വിവാഹം എന്നാണ് റിപ്പോർട്ട്. മാർച്ച് ഒന്നിന് ആരംഭിച്ച പ്രീ വെഡിങ് പാർട്ടിയിൽ ലോകത്തെ പ്രമുഖ വ്യവസായികൾ ഉൾപ്പടെ രാഷ്ട്രീയക്കാരും കായിക താരങ്ങളും സിനിമ താരങ്ങളും എത്തിയിട്ടുണ്ട്.  
 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ