ആ വന്‍ പദ്ധതി ഇങ്ങനെ, രാജീവ് കുമാര്‍ പറയുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുളള പദ്ധതി

By Web TeamFirst Published Jul 15, 2019, 12:51 PM IST
Highlights

എണ്ണ, പ്രകൃതി വാതകം തുടങ്ങിയ മേഖലകളില്‍ ഉദാരവല്‍ക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രൂപീകരിച്ച സമിതിയുടെ ചെയര്‍മാനാണ് രാജീവ് കുമാര്‍.

ദില്ലി: രാജ്യത്തെ ഏറ്റവും ശക്തമായ രണ്ട് മേഖലകളിലേക്ക് വലിയ തോതില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. എണ്ണ, ഖനന മേഖലകളെയാണ് വലിയ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുളള മേഖലകളായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിലൂടെ രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് ഉയര്‍ത്താനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഒപ്പം എണ്ണ ശുദ്ധീകരണ മേഖലയില്‍ ഉണര്‍വുണ്ടാകാന്‍ പദ്ധതി സഹായകരമാകുമെന്നും കണക്കാക്കുന്നു.  

ഇതിന്‍റെ ഭാഗമായി എണ്ണ- ഖനന മേഖലകളില്‍ വലിയ തോതില്‍ നിക്ഷേപം നടത്താന്‍ ആഭ്യന്തര തലത്തിലും വിദേശത്തുമുളള നിക്ഷേപകര്‍ കടന്നുവരുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് കുമാര്‍ പറഞ്ഞു. എണ്ണ, പ്രകൃതി വാതകം തുടങ്ങിയ മേഖലകളില്‍ ഉദാരവല്‍ക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രൂപീകരിച്ച സമിതിയുടെ ചെയര്‍മാനാണ് രാജീവ് കുമാര്‍. 

ഇത്തരം മേഖലകളില്‍ ഉല്‍പ്പാദനത്തിനും പര്യവേഷണത്തിനും കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുളള നിര്‍ദ്ദേശങ്ങള്‍ തന്‍റെ നേതൃത്വത്തിലലുളള സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയില്‍ സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ചതായും ഇത് നടപ്പാക്കാനുളള നടപടികള്‍ക്ക് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. 

click me!