സാമ്പത്തിക നോബേൽ പ്രഖ്യാപിച്ചു: ഈ വർഷം മൂന്ന് പേർക്ക് പുരസ്കാരം

By Web TeamFirst Published Oct 11, 2021, 6:35 PM IST
Highlights

തൊഴിൽ മേഖലയും തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഡേവിഡ് കാർഡിനെ നോബേൽ സമ്മാനത്തിന് അർഹനാക്കിയത്. കനേഡിയൻ പൌരനായ അദ്ദേഹം സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് ഏഴോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 

ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള (economics) നൊബേല്‍ സമ്മാനം (Nobel prize) പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. ഡേവിഡ് കാഡ് (David card), ജോഷ്വാ ഡി ആംഗ്രിസ്റ്റ് ( Joshua D Angrist), ഗ്യുഡോ ഡബ്ല്യു ഇംബന്‍സ്  (Guido W. Imbens) എന്നിവര്‍ക്കാണ് പുരസ്‌കാരം. 

തൊഴിൽ മേഖലയും തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഡേവിഡ് കാർഡിനെ നോബേൽ സമ്മാനത്തിന് അർഹനാക്കിയത്. കനേഡിയൻ പൌരനായ അദ്ദേഹം സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് ഏഴോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 

തൊഴിലിടങ്ങളിലെ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ജോഷ്വാ ഡി ആംഗ്രിസ്റ്റും ഗ്യൂഡോ ഇംബൻസും നോബേൽ പങ്കിട്ടത്. ഇസ്രയേൽ വംശജ്ഞനായ അമേരിക്കൻ പൌരനായ ഡോ. ജോഷ്വാ ആൻഗ്രിസ്റ്റ് അമേരിക്കയിലെ മാച്യുസ്റ്റാറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറാണ്. നെത‍ർലൻഡ്സിൽ ജനിച്ച് പിന്നീട് യുഎസ് പൗരത്വംനേടിയ ആളാണ് ഡോ.ഗ്യുഡോ ഡബ്ല്യു ഇംബന്‍സ്. നിലവിൽ സ്റ്റാൻസ്ഫോ‍‍ർഡ് സർവ്വകലാശാലയിൽ പ്രൊഫസറായി പ്രവ‍ർത്തിച്ചു വരികയാണ് അദ്ദേഹം. 
 
click me!