ഇന്ത്യ-യുഎസ് കരാർ: അമേരിക്കൻ 'നോൺവെജ്' പാലിന് വിപണി കണ്ടെത്താൻ കേന്ദ്രം തയ്യാറാകുമോ?

Published : Feb 03, 2026, 02:43 PM IST
pm modi trump

Synopsis

മാംസവും രക്തവും അടക്കമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തീറ്റയായി നൽകാത്ത പശുക്കളില്‍ നിന്നുള്ള പാലായിരിക്കണം ഇറക്കുമതി ചെയ്യുന്നതെന്ന നിബന്ധന മുൻപ് ഇന്ത്യ മുന്നോട്ട് വെച്ചത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെത്തുടർന്ന് ഇന്ത്യൻ പാൽ വിപണിയിലേക്ക് അമേരിക്ക കടന്നു വരുമോ എന്നുള്ള ചോദ്യം കൂടി പ്രസ്ക്ത മാകുകയാണ്. പലതവണ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ എങ്ങുമെത്താതിന്റെ കാരണങ്ങളിൽ ഒന്ന്, യുഎസ് പാല്‍ ഉല്‍പന്നങ്ങളെക്കുറിച്ചുള്ള തര്‍ക്കം കൂടിയാണ്. ഇന്ത്യന്‍ വിപണി, യുഎസ് ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി തുറന്നു നല്‍കണമെന്ന് അമേരിക്ക എല്ലായ്പ്പോളും ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാൽ, മൃഗങ്ങളെ തീറ്റയുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിക്കുന്ന ചില രീതികളാണ് ഇന്ത്യയെ ഈ അനുമതി നൽകുന്നതിൽ നിന്നും പിന്നോട്ടടിപ്പിച്ചത്. മാംസവും രക്തവും അടക്കമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തീറ്റയായി നൽകാത്ത പശുക്കളില്‍ നിന്നുള്ള പാലായിരിക്കണം ഇറക്കുമതി ചെയ്യുന്നതെന്ന നിബന്ധന മുൻപ് ഇന്ത്യ മുന്നോട്ട് വെച്ചത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇപ്പോൾ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമാകുമ്പോൾ ഇന്ത്യ, ഈ കാര്യങ്ങളിലെല്ലാം എന്ത് നിലപാട് എടുത്തു എന്ന് വ്യക്തമല്ല.

എന്താണ് 'നോണ്‍-വെജ് പാല്‍'?

അമേരിക്കയില്‍ കന്നുകാലികള്‍ക്ക്, പന്നി, മത്സ്യം, കോഴി, കുതിര, പൂച്ച, നായ തുടങ്ങിയ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ തീറ്റ നല്‍കുന്നത് സാധാരണമാണ്. കൂടാതെ, പന്നിയുടെയും കുതിരയുടെയും രക്തവും കൊഴുപ്പും പ്രോട്ടീനും കലർത്തിയ ഭക്ഷണമാണ് കന്നുകാലികള്‍ക്ക് നല്‍കുന്നത്. കോഴിക്കാഷ്ഠം, തൂവലുകള്‍, എന്നിവയും കന്നുകാലികള്‍ക്കുള്ള തീറ്റയിൽ ചേർക്കുന്നു. ഇത് ചെലവ് കുറഞ്ഞ രീതിയായതിനാലാണ് ഇങ്ങനെയുള്ള തീറ്റകള്‍ നല്‍കുന്നത്. ഇന്ത്യയില്‍ പാലും നെയ്യുമെല്ലാം ദൈനംദിന ജീവിതത്തിലും ആചാരാനുഷ്ഠാനങ്ങളിലും വലിയ പ്രാധാന്യമുള്ളവയാണ്. എന്നാൽ മാംസവും രക്തവും കഴിച്ച് വളര്‍ന്ന പശുവിന്റെ പാലില്‍ നിന്ന് ഉണ്ടാക്കിയ വെണ്ണ കഴിക്കുന്നതും ആചാരാനുഷ്ഠാനങ്ങളിൽ ഉപയോ​ഗിക്കുന്നതും ഇന്ത്യക്കാര്‍ അംഗീകരിക്കില്ലെന്നായിരുന്നു മുൻപ് കേന്ദ്രത്തിന്റെ നിലപാട്. നോണ്‍ വെജ് കഴിച്ച് വളരുന്ന പശുക്കളുടെ പാല്‍ മതവിശ്വാസങ്ങള്‍ക്ക് എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഈ ആവശ്യം 'അനാവശ്യമായ വ്യാപാര തടസ്സമാണ്' എന്നാണ് അമേരിക്ക അന്ന് ഇതിനോട് പ്രതികരിച്ചത്. അമേരിക്കൻ പാല്‍ ഉല്‍പ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുത്തോയെന്ന കാര്യത്തില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്തോ എന്നത് വ്യാപാരക്കരാറിനറെ പൂർണ വിവരങ്ങൾ ലഭ്യമായലേ വ്യക്തമാകുകയുള്ളൂ.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ: താരിഫ് കുറച്ചതിനെ സ്വാഗതം ചെയ്ത് നിർമ്മല സീതാരാമൻ
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: താരിഫ് കുറച്ചതിനെ സ്വാഗതം ചെയ്ത് വ്യവസായ സംഘടനകൾ