
കൊച്ചി: സമാനതകളില്ലാത്ത സൗന്ദര്യാനുഭവങ്ങളുമായി ന്യൂക്ലിയസ് എലഗന്‍സ ബൊട്ടിക്ക് അപ്പാർട്മെന്റ് കൊച്ചി വാഴക്കാലയില്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള ഐഎഎസ് ആണ് അപ്പാർട്മെന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തൃക്കാക്കര മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ റുഖിയ മുഹമ്മദലി സന്നിഹിതനായിരുന്നു.
ഏഴു വര്‍ഷത്തെ കുറഞ്ഞ കാലയളവിനുള്ളില്‍ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് പൂര്‍ത്തിയാക്കിയ 12-ാമത്തെ പദ്ധതിയാണിത്. അഞ്ച് നിലകളിലായി 1,2,3-ബിഎച്ച് കെ ഫ്ളാറ്റുകള്‍ ഉള്‍പ്പെടുന്ന 20 അപ്പാര്‍ട്ട്മെന്‍റുകളാണ് ന്യൂക്ലിയസ് എലഗന്‍സയിലുള്ളത്. 600 ചതുരശ്ര അടിവരുന്ന 1 ബിഎച്ച് കെ അപ്പാര്‍ട്ട്മെന്‍റ്, വാക്ക്-ഇന്‍ -വാര്‍ഡ്രോബ്, ഫ്ളവര്‍ ബെഡുകളുടെ സുന്ദരമായ വിന്യാസം, ഒരു സിംഗിള്‍ ബെഡ്റൂം അപ്പാര്‍ട്ട്മെന്‍റിന് പോലും ഒരു ലീവിങ്ങ്റൂം, കിച്ചണ്‍, പൊതുഇടം, ബാല്‍ക്കണി എന്നിവ ന്യൂക്ലിയസ് എലഗന്‍സയുടെ പ്രത്യേകതയാണ്.
ബൊട്ടിക്ക് അപ്പാര്‍ട്ട്‌മെന്റ് എന്ന അതുല്യമായ ഈ ആശയം നഗരജീവിതത്തിന് തികച്ചും അനുയോജ്യമാണ്. സ്ഥലപരിമിതിയുടെ വെല്ലുവിളികള്‍ മറികടന്ന് ആവശ്യങ്ങള്‍ക്ക് ഒട്ടും ഇടം കുറയാതെ എല്ലാം ക്രിയാത്മകമായി പരിഹരിച്ചിരിക്കുന്നു. എറണാകുളം, ഇടപ്പള്ളി, കാക്കനാട് തുടങ്ങിയ നഗരമുറ്റങ്ങളിലേയ്ക്കുള്ള അനായാസ ദൂരവും ഒപ്പം നഗരത്തിരക്കുകള്‍ക്കകലെ ജീവിതം ബാലന്‍സ് ചെയ്ത് ആസ്വദിക്കുവാന്‍ ഇവിടെ സാദ്ധ്യമാണ്.
ഇത്തരത്തിലുള്ള ബൊട്ടിക് അപ്പാര്‍ട്ടുമെന്റുകള്‍ തിരുവനന്തപുരം, കൊച്ചി, കേരളത്തിലെ മറ്റു നഗരങ്ങള്‍ എന്നിവിടങ്ങളിലും ആരംഭിക്കാന്‍ നൂക്ലിയസ് ഗ്രൂപ്പ് പദ്ധതിയിടുന്നു. തിരുവനന്തപുരം, കൊച്ചി, കോട്ടയം, ഒമാനിലെ സലാല എന്നിവിടങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്‍പത് പദ്ധതികളുടെ പണിപ്പുരയിലാണ് ന്യൂക്ലിയസ്. ഇവ 2019-2020 ഓടെ കൈമാറ്റം ചെയ്യും.