ഇനി പെട്രോള്‍ വാങ്ങാന്‍ പമ്പില്‍ പോകണ്ട, പുതിയ സംവിധാനം വരുന്നു

Published : Jun 19, 2019, 10:09 AM IST
ഇനി പെട്രോള്‍ വാങ്ങാന്‍ പമ്പില്‍ പോകണ്ട, പുതിയ സംവിധാനം വരുന്നു

Synopsis

നിലവിലെ നിയമപ്രകാരം പമ്പുകള്‍ വഴിയാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്, നിയന്ത്രണങ്ങള്‍ നിങ്ങുന്നതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ഇന്ധനം വില്‍പ്പനയ്ക്കെത്തും. 

ദില്ലി: രാജ്യത്തെ ഇന്ധന ലഭ്യത എളുപ്പമാക്കുന്നതിന്‍റെ ഭാഗമായി പെട്രോളും ഡിസലും വൈകാതെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തിച്ചേക്കും. ഇത്തരം സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായി ഇന്ധന വില്‍പ്പന സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തും. കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇതിനുളള നടപടികള്‍ സ്വീകരിച്ചുവരുന്നതായാണ് വിവരം. 

നിലവിലെ നിയമപ്രകാരം പമ്പുകള്‍ വഴിയാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്, നിയന്ത്രണങ്ങള്‍ നിങ്ങുന്നതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ഇന്ധനം വില്‍പ്പനയ്ക്കെത്തും. ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയൊക്കെ ഈ രംഗത്ത് മുതല്‍ മുടക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ കാത്തിരിക്കുന്ന സൗദി അരാംകോ പോലെയുളളവര്‍ക്കും ഈ തീരുമാനം ഗുണകരമാകും. 
 

PREV
click me!

Recommended Stories

ഓഗസ്റ്റിൽ ബാങ്കുകൾക്ക് 14 ദിവസം അവധി; സ്വാതന്ത്ര്യദിനം, ഓണം, ശ്രീനാരായണ ഗുരു ജയന്തി ഉൾപ്പെടെ കേരളത്തിൽ അവധി
നിർണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരിരക്ഷയില്ല, സുരക്ഷയില്ല, വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് വിധി