എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാം; പുതിയ സ്‌കീമുമായി എസ്ബിഐ

By Web TeamFirst Published Sep 5, 2022, 6:07 PM IST
Highlights

ബാങ്കിൽ പോകാതെ തന്നെ നിങ്ങൾക്ക് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്ന് വേണമെങ്കിലും സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം. എസ്ബിഐ നൽകുന്നു പുതിയ അവസരം 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സേവിംഗ്സ് അക്കൗണ്ട് സ്‌കീം അവതരിപ്പിച്ചു. എസ്ബിഐയുടെ ഓൺലൈൻ സേവനമായ യോനോ ആപ്പ് വഴി രാജ്യത്ത് എവിടെയുമുള്ള ഏതൊരാൾക്കും ഏത് സമയത്തും പുതിയ  സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം. എങ്ങനെ ഒരു വ്യക്തിക്ക് യോനോ ആപ്പ് വഴി അക്കൗണ്ട് ആരംഭിക്കാം എന്നുള്ളത് എസ്ബിഐ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 

Read Also: നന്ദി കാട്ടുമോ? ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയത് നാല് ബില്യൻ ഡോളർ സഹായം

ബാങ്കിൽ പോകാതെ തന്നെ നിങ്ങൾക്ക് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്ന് വേണമെങ്കിലും സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം എന്ന് എസ്ബിഐ ട്വിറ്ററിൽ കുറിച്ചു. അക്കൗണ്ട് തുറക്കാൻ, ആധാർ വിശദാംശങ്ങളും പാൻ കാർഡ് വിവരങ്ങളും നൽകിയാൽ മതി. 

പുതിയ സ്കീമിന്റെ ചില സവിശേഷതകൾ ഇതാ:

1) ഉപഭോക്താവിന് എൻഇഎഫ്ടി, യുപിഐ മുതലായവ ഉപയോഗിച്ച് യോനോ  ആപ്പ് അല്ലെങ്കിൽ ഓൺലൈൻ എസ്ബിഐ വഴി അതായത് ഇന്റർനെറ്റ് ബാങ്കിംഗ് വഴി പണം കൈമാറാൻ കഴിയും.

2) റുപേ ക്ലാസിക് കാർഡ് നൽകും.

3) യോനോ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവയിലൂടെ 24 മണിക്കൂറും ബാങ്കിങ് സേവനങ്ങൾ ലഭിക്കും. 

4) എസ്എംഎസ് അലേർട്ടുകൾ, എസ്ബിഐ ക്വിക്ക് മിസ്ഡ് കോൾ സൗകര്യം എന്നിവ ലഭ്യമാണ്.

5) ഇന്റർനെറ്റ് ബാങ്കിംഗ് ചാനൽ വഴി അക്കൗണ്ടുകൾ കൈമാറുന്നതിനുള്ള സൗകര്യം.

6) നോമിനേഷൻ സൗകര്യം 

7) ഉപഭോക്താവ് ആവശ്യപ്പെട്ടാൽ പാസ്ബുക്ക് നൽകും.

8) ചെക്ക് ബുക്ക്, ഡെബിറ്റ്/വൗച്ചർ ഇടപാടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും സേവനങ്ങൾ എന്നിവയ്ക്കായി ഒരു ഉപഭോക്താവ് അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കേണ്ടതുണ്ട്.

Read Also: ആരാണ് സൈറസ് മിസ്ത്രി? ടാറ്റയും മിസ്ത്രിയും പിരിഞ്ഞത് എന്തിന്?

മറ്റെല്ലാ സേവനങ്ങൾക്കുമുള്ള നിരക്കുകൾ റെഗുലർ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് ബാധകമായ നിലവിലുള്ള സേവന നിരക്കുകൾക്ക് അനുസരിച്ചായിരിക്കുമെന്നും ബാങ്ക് അറിയിച്ചു.

click me!