Asianet News MalayalamAsianet News Malayalam

നന്ദി കാട്ടുമോ? ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയത് നാല് ബില്യൻ ഡോളർ സഹായം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ശ്രീലങ്കയ്ക്ക് നാല് ബില്യൺ അമേരിക്കൻ ഡോളറിന്റെ സഹായം നൽകിയതായി ഇന്ത്യ. 

India has given 4 billion dollar in aid to Sri Lanka
Author
First Published Sep 5, 2022, 5:41 PM IST

സാമ്പത്തിക അസ്ഥിരതയെയും രാഷ്ട്രീയ ചരടുവലികളെയും തുടർന്ന്  വൻ പ്രതിസന്ധിയിലായ ശ്രീലങ്കയെ സംരക്ഷിക്കാൻ നാല് ബില്യൺ അമേരിക്കൻ ഡോളറിന്റെ സഹായം നൽകിയതായി ഇന്ത്യ. സാമ്പത്തികമായും ഭക്ഷ്യ വസ്തുക്കളായും ശ്രീലങ്കയെ സഹായിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യ വ്യക്തമാക്കി.

Read Also: ആരാണ് സൈറസ് മിസ്ത്രി? ടാറ്റയും മിസ്ത്രിയും പിരിഞ്ഞത് എന്തിന്?

ഉക്രൈൻ പ്രതിസന്ധി ഉണ്ടായ ഘട്ടം മുതൽ ഇന്ത്യ മറ്റു രാജ്യങ്ങളെയും സഹായിക്കുന്നുണ്ട്. ഭക്ഷണവും മറ്റു വസ്തുക്കളുടെയും വിതരണ ശൃംഖല തടസ്സപ്പെടാതിരിക്കാൻ ഇന്ത്യ ലോകമാകെയുള്ള വിവിധ രാജ്യങ്ങൾക്ക് സാമ്പത്തികവും അല്ലാതെയുമുള്ള സഹായം നൽകി. 2018 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉഗാണ്ടയിലെ പാർലമെന്റിൽ സംസാരിച്ചതിന് ശേഷം 42 ആഫ്രിക്കൻ രാജ്യങ്ങൾക്കായി 12 ബില്യൺ ഡോളറിന്റെ സഹായം ഇന്ത്യ നൽകി.

ലോകമാകെ സമാധാനം സ്ഥാപിക്കാനുള്ള ഐക്യരാഷ്ട്രസംഘടനയുടെ ശ്രമത്തിന് ഏറ്റവും കൂടുതൽ കരുത്ത് പകരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകമാകെ സമാധാനം പുനഃസ്ഥാപിക്കുകയും അഭിവൃദ്ധി സൃഷ്ടിക്കാനുമുള്ള ശ്രമമാണ് ഐക്യരാഷ്ട്രസഭ നടത്തുന്നത്. ഇത്തരത്തിലുള്ള ഐക്യരാഷ്ട്ര സഭയുടെ ഒൻപത് പീസ് ബിൽഡിങ് മിഷനുകളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 5500 സൈനികരാണ് പ്രവർത്തിക്കുന്നത്.

Read Also: കോസ്‌മെറ്റിക് ബിസിനസിലേക്ക് റിലയൻസ്; ഈ കമ്പനിയുടെ ഓഹരികൾ ഏറ്റെടുത്തു

കൽക്കരി കാത്തു, റെയിൽവേയുടെ ചരക്ക് ഗതാഗത വരുമാനത്തിൽ വൻ വർദ്ധന

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത വരുമാനത്തിൽ ഓഗസ്റ്റ് മാസത്തിൽ 19 ശതമാനം വർദ്ധനവ്. 12926 കോടിയാണ് ഓഗസ്റ്റ് മാസത്തിലെ വരുമാനം. 119 ദശലക്ഷം ടൺ ചരക്കാണ് ഓഗസ്റ്റ് മാസത്തിൽ റെയിൽവേ കൈകാര്യം ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 7.9 ശതമാനം വർദ്ധനവാണ് ഉണ്ടായത്.

കനത്ത മഴയിൽ കൽക്കരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളും ഇന്ത്യൻ റെയിൽവേയും ഭീമമായ നാശനഷ്ടങ്ങൾ നേരിട്ട ശേഷവും വരുമാന വർദ്ധനവ് ഉണ്ടായത് റെയിൽവേയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇതോടെ ഏപ്രിൽ മുതൽ ഓഗസ്റ്റ് 31 വരെയുള്ള ചരക്ക് ഗതാഗതത്തിൽ നിന്ന് ഇന്ത്യൻ റെയിൽവേ നേടിയ വരുമാനം 66,658 കോടി രൂപയായി.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ 48 മെട്രിക് ടൺ കൽക്കരി കൈകാര്യം ചെയ്ത സ്ഥാനത്ത് ഇന്ത്യൻ റെയിൽവേ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 58 മെട്രിക് ടൺ കൽക്കരി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഇതിലൂടെ 20 ശതമാനം വളർച്ചയാണ് നേടാനായത്.

Follow Us:
Download App:
  • android
  • ios