പേര് മാറ്റി ഓയോയുടെ മാതൃ കമ്പനി, പുതിയ പേര് തെരഞ്ഞെടുത്തത് 6,000-ത്തിലധികം എൻട്രികളിൽ നിന്ന്

Published : Sep 09, 2025, 06:20 PM IST
oyo

Synopsis

പ്രിസം എന്ന പേര് തിരഞ്ഞെടുത്തത് ആഗോളതലത്തിൽ തന്നെ നടന്ന പേരിടൽ മത്സരത്തിൽ നിന്നാണ്

മുംബൈ: ട്രാവല്‍ ടെക് സ്ഥാപനമായ ഓയോയുടെ മാതൃ കമ്പനിയായ ഒറാവൽ സ്റ്റേയ്‌സിന്റെ പേര് മാറ്റി. പ്രിസം എന്നാണ് പുതിയ പേര്. കമ്പനിയുടെ ചെയർമാനും സ്ഥാപകനുമായ റിതേഷ് അഗർവാൾ ആണ് ഈ മാറ്റം പ്രഖ്യാപിച്ചത്. ഓയോയുടെ കീഴെ വരുന്ന എല്ലാ ബിസിനസുകൾക്കും ഇനി ഈ പേര് ആയിരിക്കും ബാധകമാകുയെന്ന് അദ്ദേഹം പറഞ്ഞു.

'പ്രിസം' തങ്ങളുടെ എല്ലാ ബിസിനസുകൾക്കും വേണ്ടിയുള്ള ബ്രാൻഡാകുമെന്നും കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുമെന്നും റിതേഷ് അഗർവാൾ പറ‍ഞ്ഞു. പ്രീമിയം ഹോസ്പിറ്റാലിറ്റി, എക്സ്റ്റൻഡഡ്-സ്റ്റേ റെസിഡൻസുകൾ, ആഘോഷ വേദികൾ, ആഡംബര വിനോദയാത്രകൾ എന്നിവയുടെ വൈവിധ്യമാർന്ന സേവനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന മാതൃ ബ്രാൻഡായിരിക്കും പ്രിസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേര് തിരഞ്ഞെടുത്തത് 6,000-ത്തിലധികം എൻട്രികളിൽ നിന്ന്

പ്രിസം എന്ന പേര് തിരഞ്ഞെടുത്തത് ആഗോളതലത്തിൽ തന്നെ നടന്ന പേരിടൽ മത്സരത്തിൽ നിന്നാണ്. 6,000-ത്തിലധികം എൻട്രികളിൽ നിന്നാണ് 'പ്രിസം' എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്. 2012 ലാണ് റിതേഷ് അഗർവാൾ ഓയോ സ്ഥാപിച്ചത്. ഇപ്പോൾ 35-ലധികം രാജ്യങ്ങളിലായി 100 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഇത് സേവനം നൽകുന്നു. ഓയോയുടെ കീഴിൽ ഹോട്ടലുകൾ, അവധിക്കാല റിസോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു. ഹോട്ടലുകൾക്കും അവധിക്കാല വസതികൾക്കും പുറമേ, Innov8, Weddingz.in എന്നിവയിലൂടെ വർക്ക്‌സ്‌പെയ്‌സുകളും ആഘോഷ ഇടങ്ങളും ഓയോയുടെ സർവ്വീസ് ആണ്.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം