പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം നാളെ തീരും; ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും

Published : Jun 29, 2023, 01:56 PM IST
പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം നാളെ തീരും; ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും

Synopsis

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുൾപ്പടെയുള്ള സാമ്പത്തിക കാര്യങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്‌. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും.

ധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി നാളെ അവസാനിക്കുകയാണ്. ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്.  2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീട ജൂൺ 30 വരെ നീട്ടുകയായിരുന്നു. കാലാവധി ഇനിയും നീട്ടുമെന്നുള്ളത് സംശയമാണ്. അതിനാൽ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർണായകമാണ്. നിലവിലെ സമയപരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. 

ALSO READ: അധികമായി അടച്ച നികുതി തിരികെ വേണോ? ഐടിആർ ഫയലിംഗിൽ ഈ പത്ത് തെറ്റുകൾ വരുത്താതിരിക്കുക

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ പാൻ പ്രവർത്തനരഹിതമാകും. സാമ്പത്തിക ആവശ്യങ്ങൾക്ക് ആവശ്യമായ ഒരു പ്രധാന രേഖയാണ് പാൻ. ഇത് പ്രവർത്തനരഹിതമായാൽ നികുതിദായകർ ബുദ്ധിമുട്ടും. പ്രത്യേകിച്ച് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

എസ്എംഎസ് വഴി എങ്ങനെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം?

* നിങ്ങളുടെ ഫോണിൽ സന്ദേശമയയ്‌ക്കൽ ആപ്പ് തുറക്കുക.
* <UIDPAN <12 അക്ക ആധാർ നമ്പർ> 10 അക്ക പാൻ നമ്പർ> എന്ന് ടൈപ്പ് ചെയ്യുക.
* ഈ സന്ദേശം 56161 അല്ലെങ്കിൽ 567678 എന്ന നമ്പറിലേക്ക് അയയ്ക്കുക
* പാൻ-ആധാർ ലിങ്ക് നിലയെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്‌ക്കും.

ALSO READ: പാൻ കാർഡിലെ പേരിൽ തെറ്റുണ്ടോ? ആധാർ വിശദാംശങ്ങൾ അനുസരിച്ച് മാറ്റം വരുത്താം

പാൻ-ആധാർ ലിങ്ക് സ്റ്റാറ്റസ് ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം?

* https://www.incometax.gov.in/iec/foportal/ എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക
* ക്വിക്ക് ലിങ്ക് എന്ന ഓപ്‌ഷൻ തുറന്ന് ലിങ്ക് ആധാർ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക.
* നിങ്ങളുടെ പാൻ, ആധാർ വിശദാംശങ്ങൾ നൽകുക.
* ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ പാൻ-ആധാർ ലിങ്ക് നില ഇപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും