നീണ്ട ചെക്ക്-ഇൻ ക്യൂവിൽ നിന്ന് കാല് കഴയ്ക്കേണ്ട; രാജ്യത്തെ ഈ എയർപോർട്ടിൽ നിമിഷങ്ങൾ മാത്രം മതി

By Web TeamFirst Published Aug 16, 2022, 4:01 PM IST
Highlights

നീണ്ട ചെക്ക്-ഇന്നുകൾ മടുത്തോ? സമയം ലാഭിക്കാൻ  വേഗത്തിലുള്ള ഈ രീതി പ്രയോജനപ്പെടുത്തുക. 

വിമാനത്താവളങ്ങളിലെ നീണ്ട ചെക്ക്-ഇൻ പ്രക്രിയയിൽ നിങ്ങൾ മടുത്തോ? വിഷമിക്കേണ്ട, ദില്ലി വിമാനത്താവളത്തിലെ വേഗത്തിലുള്ള ചെക്ക്-ഇൻ രീതി ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ സമയം ലാഭിക്കാം. ദില്ലി  ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ഡിജിയാത്ര ആപ്പിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കി, ഇത് എയർപോർട്ടിന്റെ ടെർമിനൽ മുന്നിലൂടെ വേഗത്തിൽ ചെക്ക്-ഇൻ ചെയ്യാൻ യാത്രക്കാരെ അനുവദിക്കും എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

Read Also : എസ്‌ബിഐ വായ്പ എടുത്തവർ ശ്രദ്ധിക്കുക, ഇഎംഐ കുത്തനെ ഉയരും!

തിങ്കളാഴ്ച മുതലാണ് ഈ സൗകര്യം ദില്ലി എയർപോർട്ടിൽ ലഭ്യമാകുക. ബോർഡിംഗ് പാസുമായി ബന്ധിപ്പിച്ച്, നിങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയാൻ ഫേസ് സ്കാനിംഗ് ഉപയോഗിക്കും. പേപ്പർലെസ്, കോൺടാക്റ്റ്ലെസ് പ്രോസസ്സിംഗ് വഴി യാത്രക്കാർക്ക് വിമാനത്താവളത്തിലെ വിവിധ ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നുപോകാം.

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ വേഗത്തിലുള്ള ചെക്ക് ഇൻ നടപടി ക്രമങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് ദില്ലി ഇന്റർനാഷണൽ എയർപോർട്ട് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇതിനകം തന്നെ ഡിജിയാത്രയുടെ  ട്രയൽ നടത്തി കഴിഞ്ഞു.  ട്രയൽ സെഷനുകളിൽ ഈ പുതിയ സൗകര്യം ഉപയോഗിച്ചതിന് ശേഷം ഏകദേശം 20,000 യാത്രക്കാർ അനായാസമായി ഒപ്പം സുരക്ഷിതമായി ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി. 

Read Also : ഇലോൺ മസ്‌കിന്റെയും ബിൽ ഗേറ്റ്സിന്റെയും വിജയ രഹസ്യം

ഈ 20,000 യാത്രക്കാർ അവരുടെ യാത്രയ്ക്കായി ടെർമിനൽ 3 വഴി ബയോമെട്രിക്കും മറ്റ് വിശദാംശങ്ങളും സമർപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. 
അതിനുശേഷം, അവർ ഈ ആപ്പ് വഴി അവരുടെ വിശദാംശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഒരു തവണ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട ദില്ലി വിമാനത്താവളത്തിലൂടെയുള്ള എല്ലാ യാത്രയിലും ആ വിവരങ്ങൾ ഉപയോഗിക്കാം. എങ്ങനെ വരുമ്പോൾ ഓരോ ഫ്ലൈറ്റിനും മുമ്പായി ഈ വിശദാംശങ്ങളെല്ലാം സമർപ്പിക്കേണ്ടതില്ല

Read Also : ബമ്പർ സമ്മാനം 25 ലക്ഷം; ബില്ലുകൾ സർക്കാരിന് നൽകൂ ദിവസേന സമ്മാനം നേടാം

ഡിജിയാത്ര ആപ്പിന്റെ ബീറ്റ പതിപ്പ് ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ ഐഒഎസിലും ലഭ്യമാകുമെന്നും പിടിഎ റിപ്പോർട്ട് ചെയ്തു. യാത്രക്കാരൻ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ഫോൺ നമ്പറും ആധാർ കാർഡ് വിശദാംശങ്ങളും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്, തുടർന്ന്, ഒരു സെൽഫി എടുക്കുക, വാക്സിനേഷൻ വിശദാംശങ്ങൾ ചേർക്കുക, ബോർഡിംഗ് പാസ് സ്കാൻ ചെയ്യുക എന്നീ വിവരങ്ങൾ നൽകണം.

   

click me!