ഇലോൺ മസ്‌കിന്റെയും ബിൽ ഗേറ്റ്സിന്റെയും വിജയ രഹസ്യം

By Web TeamFirst Published Aug 16, 2022, 3:29 PM IST
Highlights

കോടികൾകൊണ്ട് അമ്മാനമാടുന്ന ഇലോൺ മസ്‌കും ബിൽ ഗേറ്റ്സും എങ്ങനെയാണ് വിജയപാത വെട്ടി തെളിച്ചത്? വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിട്ടും വിടാതെ പിന്തുടരുന്ന ഒരു ശീലം ഇവർക്കുണ്ട്.

കോടികൾകൊണ്ട് അമ്മാനമാടുന്ന ഇലോൺ മസ്‌കും ബിൽ ഗേറ്റ്സും എങ്ങനെയാണ് വിജയപാത വെട്ടി തെളിച്ചത്? വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിട്ടും വിടാതെ പിന്തുടരുന്ന ഒരു ശീലം ഇവർക്കുണ്ട്. എന്താണെന്നല്ലേ..  ഓരോ പ്രവൃത്തിദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പുതിയ എന്തെങ്കിലും പഠിക്കാനും  വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മാറ്റിവെക്കുക എന്നുള്ളത്. പുതിയ കാര്യങ്ങൾ ദിവസേന പടിക്കുന്നതിലൂടെ വ്യക്തിപരമായും തൊഴിൽപരമായും ഒരു വ്യക്തിക്ക്  പുരോഗതി കൈവരിക്കാനാകും. 

Read Also: ബമ്പർ സമ്മാനം 25 ലക്ഷം; ബില്ലുകൾ സർക്കാരിന് നൽകൂ ദിവസേന സമ്മാനം നേടാം

 ആഴ്ചയിൽ ചുരുങ്ങിയത് 5 മണിക്കൂർ എങ്കിലും പഠനത്തിനായി മാറ്റി വെക്കുന്നത് ഒരാൾക്ക് വലിയ നേട്ടങ്ങൾ നൽകും എന്നുള്ളത് സത്യമാണ്. പഠനത്തിനായി മാറ്റി വെക്കുന്ന സമയത്തെ  മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി വിഭജിക്കുക.

 1. വായന

വായന എന്നും വളരാൻ സഹായിക്കും. പതിവായി വായിക്കുന്നതിലൂടെ ക്രമേണ  
 അറിവ് വർദ്ധിപ്പിക്കാനും സഹായിക്കും. വിശ്രമം കഴിയുന്നത്ര ഫലപ്രദമായി ഉപയോഗിക്കുന്നതിന് വായന തന്നെയാണ് ഏറ്റവും മികച്ചത്. പ്രതി ദിനം ഒരു വിഷയത്തെയോ അതല്ല ഒരു നിശ്ചിത എണ്ണം അധ്യായങ്ങളായോ പഠിക്കാനും വായിക്കാനും തയ്യാറാകുക. 

Read Also: എസ്‌ബിഐ വായ്പ എടുത്തവർ ശ്രദ്ധിക്കുക, ഇഎംഐ കുത്തനെ ഉയരും!

സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക് റോക്കറ്റുകൾ എങ്ങനെ നിർമ്മിക്കാമെന്ന് പഠിക്കാനായി വായിക്കുമ്പോൾ  മറുവശത്ത്, ബിൽ ഗേറ്റ്സ് വായനയിൽ മുഴുകുന്നുണ്ട്. അദ്ദേഹം വർഷത്തിൽ കുറഞ്ഞത് 50 പുസ്തകങ്ങളെങ്കിലും വായിക്കുന്നുണ്ട് 

വായനയിൽ പിന്നിലേക്ക് ആണെങ്കിലും ദിവസേന വായിക്കാൻ ആരംഭിച്ചാൽ പതിയെ നിങ്ങൾക്ക് വായന വഴങ്ങും. പുതിയ വായനക്കാരനാണെങ്കിൽ താല്പര്യമുള്ള പുസ്തകങ്ങൾ വായിച്ച് കൊണ്ട് ആരംഭിക്കാം. അതേസമയം വായനക്കാരൻ ആണെങ്കിൽ കൃത്യമായ ലക്ഷ്യങ്ങളോടെ മാത്രം വായിക്കുക. 

Read Also: വിളച്ചിലെടുത്താൽ 'പരിപ്പെടുക്കും'; സംസ്ഥാനത്തോട് കേന്ദ്രം

2. പരീക്ഷണം

വായന മാത്രം പോരാ അറിവ് ലഭിക്കാൻ. വായനയിലൂടെ പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാനും സമയം കണ്ടെത്തണം. പരീക്ഷണങ്ങൾ നടത്തുന്നതിനായി സമയം കണ്ടെത്തുക. പരാജയപ്പെട്ട പരീക്ഷണങ്ങൾ പോലും നിങ്ങൾക്ക് പഠനത്തിനായി ഉപയോഗിക്കാം. 

പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഇലോൺ മസ്‌ക്  ധൈര്യപ്പെട്ടില്ലായിരുന്നുവെങ്കിൽ, റോക്കറ്റ് വിക്ഷേപണ സ്ഥാപനമായ സ്‌പേസ് എക്‌സ് ഉണ്ടാകുമായിരുന്നില്ല. പുസ്തകങ്ങളിൽ നിന്ന് പഠിച്ച വിവരങ്ങൾ പ്രായോഗിക സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കണം. 

Read Also: ലോക്കറിൽ നിന്നും മോഷണം പോയാൽ ലോക്കാകും; ബാങ്കുകളോട് ആർബിഐ

 3. വിശകലനം 

പഠിച്ച വിവരങ്ങൾ പ്രയോഗികമാക്കി നോക്കിയതിന് ശേഷം അവയെ വിശകലം ചെയ്യണം. രോ ആഴ്ചയും നിങ്ങൾക്ക് ലഭ്യമായ സമയങ്ങളിൽ വായനയ്ക്കും പരീക്ഷണങ്ങൾക്കും വിശകലനത്തിനുമായി മാറ്റിവെക്കണം. പുസ്തകം വായിച്ച് പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ ചിന്തകൾ വളർത്താൻ എഴുതാൻ ശ്രമിക്കുക. ചോദ്യങ്ങൾ ഉൾപ്പടെയുള്ളവ എഴുതി വെക്കുക. . നിങ്ങളുടെ കഴിവുകൾ  വളർത്താൻ ഇത് സഹായിക്കും. 

click me!