കാനഡ വിളിക്കുന്നു; ഇന്ത്യക്കാർക്ക് എളുപ്പം പറക്കാം ഈ വഴികളിലൂടെ

By Web TeamFirst Published Aug 22, 2022, 6:08 PM IST
Highlights

കാനഡയിലെ സ്ഥിര താമസം ആഗ്രഹിക്കുന്നവരാണോ? എങ്കിൽ മികച്ച സമയം നിങ്ങളെ കാത്തിരിക്കുകയാണ്. ഇന്ത്യക്കാർക്ക് എളുപ്പത്തിൽ കാനഡയിൽ എത്താനുള്ള വഴികൾ ഇതാ 
 

കാനഡയിൽ പെർമനന്റ് റെസിഡൻസിക്ക് അഥവാ സ്ഥിര താമസത്തിനായി  (പിആർ) അപേക്ഷിക്കുന്നതിൽ ഇന്ത്യക്കാരാണ് മുൻപന്തിയിൽ കൊവിഡ് മഹാമാരി നൽകിയ സാമ്പത്തിക ആഘാതത്തിൽ നിന്നും കരകയറുന്ന സാഹചര്യത്തിൽ കൂടുതൽ  കുടിയേറ്റക്കാരെ ക്ഷണിക്കാൻ ഫെഡറൽ ഗവൺമെന്റ് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടുതൽ പേർക്ക് പെർമനന്റ് റെസിഡൻസി ലഭിച്ചേക്കാം. കണക്കുകൾ പ്രകാരം  കാനഡ 2022-നും 2024-നും ഇടയിൽ ഒരു ദശലക്ഷത്തിലധികം പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്യാൻ സാധ്യതയുണ്ട്. കാനഡയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണാവസരം ആയിരിക്കും വരാനിരിക്കുന്നത്. 

Read Also: ഒറ്റ ദിവസം, മൂന്ന് തവണ ഇടിഞ്ഞ് സ്വര്‍ണ്ണവില

കാനഡയിലേക്ക് വിമാനം കയറാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക; 

എക്സ്പ്രസ് എൻട്രി

കാനഡയിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാനുള്ള ഏറ്റവും ജനപ്രിയമായ മാർഗമാണിത്. മൂന്ന് ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്കുള്ള അപേക്ഷകൾ നിയന്ത്രിക്കുന്ന ഒരു ഓൺലൈൻ സംവിധാനമാണിത്: കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം എന്നിവയാണിത്. ഇവയ്ക്ക് നിങ്ങൾ യോഗ്യനാണെങ്കിൽ നിങ്ങളുടെ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ എക്സ്പ്രസ് എൻട്രി പൂളിലേക്ക് നൽകുകയും അതനുസരിച്ച്, റാങ്കിംഗ് സ്കോറുകൾ നേടുകയും ചെയ്യാം. സ്കോറുകൾ നിങ്ങളുടെ പ്രായം, വിദ്യാഭ്യാസം, ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള ഭാഷാ കഴിവ്, വൈദഗ്ധ്യം, പ്രവൃത്തി പരിചയം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്നവരെ കനേഡിയൻ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ സാധിക്കും.

Read Also: വിദേശ ഗോതമ്പ് വേണ്ട രാജ്യത്തെ പട്ടിണി മാറ്റാൻ; ഗോതമ്പ് ഇറക്കുമതി ചെയ്യില്ല

പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം: 

ഓരോ വർഷവും ഒരു നിശ്ചിത എണ്ണം കുടിയേറ്റക്കാരെ തിരഞ്ഞെടുക്കാനും കാനഡയിൽ സ്ഥിര കനേഡിയൻ പ്രവിശ്യകൾക്ക് സാധിക്കും. ഇത് പലപ്പോഴും തൊഴിൽ ആവശ്യം പരിഗണിച്ചുള്ള തെരഞ്ഞെടുക്കലുകൾ ആയിരിക്കും. , ഓരോ പ്രദേശത്തെയും പ്രത്യേക തൊഴിൽ വിപണി ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇങ്ങനെ നോമിനേറ്റ് ചെയ്യാൻ കഴിയും. 

കാനഡയിൽ പഠനവും ജോലിയും

പഠനത്തിനായി കാനഡ തെരെഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ പഠനവും ബാക്കി സമയം ജോലിയും ചെയ്യാൻ സാധിക്കും. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാമിലൂടെ ഇന്ത്യക്കാർക്ക് കാനഡയിലേക്ക് പറക്കാം.  ബിരുദാനന്തര വർക്ക് പെർമിറ്റ് ലഭിച്ചു കഴിഞ്ഞാൽ അത്  കാനഡയിലെ എവിടെയും ജോലി ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കും.

click me!