Asianet News MalayalamAsianet News Malayalam

വിദേശ ഗോതമ്പ് വേണ്ട രാജ്യത്തെ പട്ടിണി മാറ്റാൻ; ഗോതമ്പ് ഇറക്കുമതി ചെയ്യില്ല

ഇന്ത്യ ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. ആഭ്യന്തര ആവശ്യങ്ങൾക്കായി ഗോതമ്പ് ഉണ്ട് 

government is not planning to import wheat from overseas
Author
Trivandrum, First Published Aug 22, 2022, 5:30 PM IST

ദില്ലി: വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ  ആലോചിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ സ്റ്റോക്ക് ഇപ്പോഴും രാജ്യത്ത് ഇന്ത്യയിൽ ഉണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വ്യക്തമാക്കുന്നു. 

Read Also: ഒറ്റ ദിവസം, മൂന്ന് തവണ ഇടിഞ്ഞ് സ്വര്‍ണ്ണവില

പതിനാല് വർഷത്തിനിടയിലെ  ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ഗോതമ്പിന്റെ ശേഖരം ഉള്ളത്. എന്നാൽ ഇറക്കുമതിക്ക് കാരണമാകുന്ന സാഹചര്യങ്ങൾ നിലവിൽ രാജ്യത്ത് ഇല്ല എന്നാണ്  ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നിഗമനം. ക്ഷാമവും വിലക്കയറ്റവും കാരണം വിദേശത്ത് നിന്ന് ഗോതമ്പ് വാങ്ങാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. 

ഉക്രൈൻ - റഷ്യ യുദ്ധം ആരംഭിച്ചതോടുകൂടി ലോകത്ത് ഗോതമ്പിന്റെ ലഭ്യത കുറഞ്ഞിരുന്നു. ആഭ്യന്തര വില കുതിച്ചുയർന്നതോടെ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. എന്നാൽ രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ  ഗോതമ്പ് നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.  മുൻവർഷങ്ങളിൽ ഉത്‌പാദനം ഉയർന്നതാണ് ഇന്ത്യയിൽ ഗോതമ്പിന് ക്ഷാമം ഉണ്ടാകാതിരുന്നതിനുള്ള കാരണം. എന്നാൽ ഈ വർഷത്തെ വിളവെടുപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്, ഇതാണ് ഇന്ത്യ ഗോതമ്പ് ഇറക്കുമതി ചെയ്യും എന്ന റിപ്പോർട്ടിലേക്ക് എത്തിച്ചത്.  

Read Also: മാവേലി വരുന്നത് പുതിയ കാറിൽ തന്നെയാകട്ടെ; കാർ ലോൺ എടുക്കാം കുറഞ്ഞ പലിശയിൽ

2021 - 22 വർഷത്തിൽ ഇന്ത്യയ്ക്ക് 11.1 കോടി ടൺ ഗോതമ്പ് ഉത്പാദിപ്പിക്കാനാകുമെന്നായിരുന്നു കണക്ക് കൂട്ടിയത്. എന്നാൽ വിളവ് മോശമായതോട് കൂടി ഉത്പാദനം 10.7 കോടി ടൺ മാത്രമായിരിക്കുമെന്നാണ് നിലവിലെ കണക്ക്. ഇതോടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉക്രൈനും റഷ്യയും ആണ് ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ. എന്നാൽ യുദ്ധം ആരംഭിച്ചതോടുകൂടി ഈ രാജ്യങ്ങളിൽ നിന്നും കയറ്റുമതി പൂർണ്ണമായും തടസ്സപ്പെട്ടു. ഇതാണ് ഗോതമ്പ് ഉത്പാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലേക്ക് ഗോതമ്പിനായി മറ്റു രാജ്യങ്ങൾ എത്തിയത്. എന്നാൽ ആഭ്യന്തര വില കുത്തനെ ഉയർന്നതോടെ രാജ്യം കയറ്റുമതി അവസാനിപ്പിച്ചു. 
 

Follow Us:
Download App:
  • android
  • ios